നാല് വർഷത്തെ ഇടവേളക്കു ശേഷം തീയേറ്ററുകളിലേക്കു ഒരു ചിത്രവുമായി വരികയാണ് ബോളിവുഡ് സൂപ്പർ താരമായ ആമിർ ഖാൻ. 1994 ഇൽ റിലീസ് ചെയ്ത, ടോം ഹാങ്ക്സിന്റെ ക്ലാസിക് ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംബിന്റെ ഹിന്ദി റീമേക്കാണ് ആമിർ ഖാൻ നായകനായി എത്തുന്ന ലാല്‍ സിങ് ചദ്ദ. വരുന്ന ഓഗസ്റ്റ് പതിനൊന്നിനാണ് ഈ ചിത്രം ആഗോള റിലീസായി എത്തുന്നത്. ഇതിന്റെ ട്രൈലെർ, ഇതിലെ ഗാനങ്ങൾ, ഇതിന്റെ പോസ്റ്ററുകൾ എന്നിവ ഇപ്പോൾ തന്നെ സൂപ്പർ ഹിറ്റാണ്. എന്നാൽ ചിത്രത്തിനെതിരെ ഒരു വിദ്വേഷ കാമ്പയിനും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ അതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആമിർ ഖാൻ. ഈ ചിത്രം ബഹിഷ്‌കരിക്കണമെന്നും സിനിമ കാണരുതെന്നുമുള്ള വലിയ രീതിയിലുള്ള വിദ്വേഷ ക്യാമ്പെയിനാണ് ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുന്നത്. ബോയ്‌ക്കോട്ട് ബോളിവുഡ് ‘ എന്ന ഹാഷ് ടാഗിനൊപ്പമാണ് ഈ ആമിർ ഖാൻ ചിത്രത്തിനെതിരെയുള്ള ക്യാമ്പെയിനും ഇപ്പോൾ നടന്നു വരുന്നത്.
ആമിര്‍ ഖാന്‍ ഇന്ത്യയെ സ്‌നേഹിക്കാത്ത ആളാണെന്ന തരത്തിലുള്ള പ്രചാരണമാണ് അതിനൊപ്പം നടക്കുന്നത്. എന്നാൽ ഹാഷ്ടാഗ് ക്യാമ്പെയിന്‍ തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്നും താൻ തന്റെ രാജ്യമായ ഇന്ത്യയെ ഏറെ സ്‌നേഹിക്കുന്ന ആളാണെന്നും ആമിർ പറയുന്നു. തന്റെ സിനിമ ബഹിഷ്‌കരിക്കരുത് എന്നും ഈ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചു കൊണ്ട് ആമിർ ഖാൻ പ്രേക്ഷകരോട് അഭ്യർത്ഥിക്കുന്നു. ഹിന്ദുമതത്തെയും ആചാരങ്ങളെയും കളിയാക്കിയ ആമിറിന്റെ സിനിമ ബഹിഷ്‌കരിക്കണമെന്നും, രാജ്യദ്രോഹികളായ ബോളിവുഡ് താരങ്ങളുടെ സിനിമകള്‍ കാണരുതെന്നും, ആമിറിന്റെ ഭാര്യയ്ക്ക് ഇന്ത്യയില്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നില്ലെന്ന് പറഞ്ഞത് കൊണ്ട് ആമിറിന്റെ സിനിമ ഇവിടെ എന്തിന് റിലീസ് ചെയ്യുന്നു എന്നൊക്കെയാണ് വിദ്വേഷ പ്രചാരണം നടത്തുന്നവർ പറയുന്നത്. അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ആമിര്‍ ഖാന് പുറമെ, കരീന കപൂര്‍ ഖാന്‍, മോന സിംഗ്, നാഗ ചൈതന്യ എന്നിവരും വേഷമിട്ടിട്ടുണ്ട്.
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി.…
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
This website uses cookies.