സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബ്ലെസി സംവിധാനം ചെയ്ത ‘ആടുജീവിതം’ റിലീസ് തീയതി നിശ്ചയിച്ചു. നീണ്ടനാളത്തെ കാത്തിരിപ്പിനുശേഷം പൃഥ്വിരാജ് ആരാധകർക്ക് ഇതൊരു വലിയ സന്തോഷ വാർത്തയാണ്. ചിത്രം 2023 ഒക്ടോബർ 20ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന ഏറ്റവും പുതിയ റിപ്പോർട്ട്. കോവിഡ് പാൻഡെമിക്കിന് വളരെ മുമ്പുതന്നെ ബ്ലെസിയും സംഘവും സിനിമയുടെ ചിത്രീകരണം ആരംഭിച്ചുവെങ്കിലും, പകർച്ചവ്യാധി സമയത്തും ഒരുപാട് തടസ്സങ്ങൾ ലൊക്കേഷനിലും ചിത്രീകരണ വേളയിലും നേരിട്ടിരുന്നു . സിനിമയുടെ ഭൂരിഭാഗവും ജോർദാനിലും അൾജീരിയയിലുമായാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. 2023ൽ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ പ്രദർശിപ്പിക്കുമെന്നും മാർച്ച് അവസാനത്തോടെ ചിത്രം പ്രദർശനത്തിന് എത്തിക്കുമെന്നും പൃഥ്വിരാജ് നേരത്തെ അഭിമുഖങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.
ചിത്രം വിതരണത്തിനെത്തിക്കുന്നത് മാജിക് ഫ്രെയിംസ് ആണ്. പ്രശസ്ത എഴുത്തുകാരൻ ബെന്യാമിന്റെ നോവലിനെ ആധാരമാക്കിയുള്ള ആടുജീവിതം തിയേറ്ററുകളിൽ എത്തുമ്പോൾ പ്രേക്ഷകരും ആവേശത്തിലാണ്. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഈ വർഷം മെയ് മാസം നടക്കുന്ന കാൻ ചലച്ചിത്ര മേളയിലൂടെ ചിത്രത്തിന്റെ വേൾഡ് പ്രിമിയര്‍ നടത്താനും അണിയറ പ്രവർത്തകർ പദ്ധതിയിടുന്നുണ്ട്. ചിത്രത്തിൽ പൃഥ്വിരാജിനെ കൂടാതെ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അമലാപോളും ശോഭാ മോഹനുമാണ്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത് എ.ആര്‍. റഹ്‌മാനാണ്. കെ.എസ്. സുനിലാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.