യുവനടന്മാരിൽ ഏറെ ശ്രദ്ധേയനായ താരമാണ് ദുൽഖർ സൽമാൻ. വളരെ ചുരുങ്ങിയ കാലങ്ങൾ കൊണ്ടാണ് അദ്ദേഹം വലിയ തോതിൽ ആരാധകരെ സൃഷ്ട്ടിച്ചത്. ദുൽഖറിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രമാണ് ‘മഹാനടി’. ജമിനി ഗണേശന്റെ പ്രകടനത്തിന് ധാരാളം പ്രശംസകൾ അദ്ദേഹത്തെ തേടിയത്തി. എന്നാൽ മലയാള സിനിമയിൽ അവസാനമായി അഭിനയിച്ച ചിത്രമാണ് ‘സോളോ’. പരീക്ഷണ ചിത്രം എന്ന നിലയിൽ എല്ലാ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുവാൻ ചിത്രത്തിന് സാധിച്ചില്ല. അന്യ ഭാഷ ചിത്രങ്ങളിലാണ് താരം ഇനി അഭിനയിക്കാൻ ഒരുങ്ങുന്നത്. മലയാള സിനിമയിലേക്ക് ഇനി തിരിച്ചു വരവ് ഉണ്ടാകുമോ എന്ന ചോദ്യം വരെ മലയാളികൾ ഉന്നയിച്ചിരുന്നു, എന്നാൽ കാത്തിരിപ്പിന് വിരാമമായി എന്നപ്പോലെ ദുൽഖർ സൽമാന്റെ പുതിയ മലയാള ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്.
അൻവർ റഷീദിന്റെ അസ്സോസിയേറ്റ് ഡയറക്ടറായ സലാം ബുക്കരിയാണ് ദുൽഖർ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്. ജയസൂര്യ ചിത്രം ആടിന്റെ സംവിധായകൻ കൂടിയായ മിഥുൻ മാനുവലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ദുൽഖർ സൽമാൻ ആദ്യമായി കോളേജ് പ്രൊഫസറായി വേഷമിടുന്ന ചിത്രമായിരിക്കും ഇതെന്ന് സൂചനയുണ്ട്. അങ്ങനെയെങ്കിൽ വ്യത്യസ്‌ത നിറഞ്ഞ ഒരു കഥാപാത്രത്തെ തന്നെ മലയാളികൾക്ക് പ്രതീക്ഷിക്കാം. ചിത്രത്തിനെ കുറിച്ചു മറ്റ് വിവരങ്ങൾ ഒന്നും തന്നെ പുറത്തു വിട്ടട്ടില്ല, എന്നാൽ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു എന്നാണ് അറിയാൻ സാധിച്ചത്. ഈ വർഷം അവസാനത്തോട് കൂടി ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദുൽഖർ സൽമാൻ തന്റെ തമിഴ് ചിത്രമായ ‘കണ്ണും കണ്ണും കൊള്ളയ് അടിത്താൽ’ എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ്. അതുപോലെ തന്നെ ദുൽഖറിന്റെ ആദ്യ ഹിന്ദി ചിത്രം ‘കർവാൻ’ ആഗസ്റ്റിൽ റീലീസിനായി അണിയറയിൽ ഒരുങ്ങുകയാണ്. അതിന് ശേഷം ‘സോയ ഫാക്റ്റർ’ എന്ന നോവലിനെ ആസ്പദമാക്കിയുള്ള മറ്റൊരു ഹിന്ദി ചിത്രത്തിൽ സോനം കപൂറിന്റെ നായകനായി ദുൽഖർ പ്രത്യക്ഷപ്പെടും. മലയാളത്തിൽ ദുൽഖറിന്റെ കാത്തിരിക്കുന്ന ചിത്രം ബിബിൻ- വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരുടെ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമായിരിക്കും അതുപോലെ ശ്രീനാഥ് രാജേന്ദ്രന്റെ ‘സുകുമാര കുറിപ്പ്’ അണിയറയിലുണ്ട്.
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
ദിലീപ് നായകനായ മാസ്സ് എന്റെർറ്റൈനെർ ചിത്രം "ഭ.ഭ.ബ"യിൽ ജൂലൈ പതിനഞ്ചിനാണ് മോഹൻലാൽ ജോയിൻ ചെയ്തത്. ചിത്രത്തിൽ അതിഥി താരമായി എത്തുന്ന…
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ്…
This website uses cookies.