Neerali Movie
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘നീരാളി’. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് അവസാനമായി മോഹൻലാൽ ചിത്രമായ വില്ലൻ പ്രദർശനത്തിനെത്തിയത്. വലിയൊരു ഇടവേളക്ക് ശേഷം മോഹൻലാൽ ചിത്രം കേരളത്തിൽ റീലീസിനെത്തുമ്പോൾ ആരാധകരും സിനിമ പ്രേമികളും ഏറെ ആവേശത്തിലാണ്. ഹിന്ദി സംവിധായകൻ അജോയ് വർമ്മ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നീരാളി’. മലയാള സിനിമയുടെ എവർ ഗ്രീൻ ജോഡികളായ നാദിയ മൊയ്ദു- മോഹൻലാൽ കൂട്ടുകെട്ട് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജയിംസ് ആൻഡ് ആലീസ്, ഓവർ ടേക്ക് എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായിമാറിയ പാർവതി നായരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മൂൺഷോട്ട് എന്റർടൈന്മെന്റ്സിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്.
‘നീരാളി’ എന്ന ചിത്രം സിനിമ പ്രേമികൾക്ക് ഒരു പുത്തൻ അനുഭവമായിരിക്കുമെന്ന് അടുത്തിടെ മോഹൻലാൽ ഒരു ഇന്റർവ്യൂയിൽ പറയുകയുണ്ടായി. നീരാളിയുടെ തിരക്കഥയാണ് മോഹൻലാലിന് ഏറ്റവും ഇഷ്ടപ്പെട്ടതെന്നും ഇതുവരെ ആരും ചെയ്യാത്ത ഒരു വിഷയത്തെ കുറിച്ചാണ് നീരാളി ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. നായകൻ സണ്ണിയെ കേന്ദ്രികരിച്ചു ഒരു ജീവൻ മരണ ഒറ്റയാൻ പോരാട്ടമാണ് നീരാളിയെന്ന് സൂചിപ്പിക്കുകയുണ്ടായി. സാധാരണ ഒരു മലയാള സിനിമയിലെ പോലെ നായകൻ- വില്ലൻ കഥയല്ല എന്നും നീരാളിയിൽ പ്രകൃതിയാണ് തന്റെ വില്ലൻ എന്ന് മോഹൻലാൽ പറയുകയുണ്ടായി. ഒരു ആക്സിഡന്റിൽ അകപ്പെട്ട മനുഷ്യൻ തന്റെ ജീവൻ രക്ഷിക്കാൻ ചെയ്തു കൂട്ടുന്ന ശ്രമങ്ങൾ വളരെ രസകരമായി ഒരു സസ്‌പെൻസ് ത്രില്ലർ രൂപത്തിൽ അജോയ് വർമ്മ അവതരിപ്പിച്ചിട്ടുണ്ട് എന്ന് മോഹൻലാൽ കൂട്ടിച്ചേർത്തു.
നാസർ, ദിലീഷ് പോത്തൻ, സുരാജ് തുടങ്ങിയവർ പ്രധാന വേഷങ്ങൾ ചിത്രത്തിൽ കൈകാര്യം ചെയ്യുന്നുണ്ട്. ‘ഹരിഹരൻ പിള്ള ഹാപ്പിയാണ്’ എന്ന ചിത്രത്തിന് ശേഷം സ്റ്റീഫൻ ദേവസി സംഗീതം നിർവഹിക്കുന്ന മോഹൻലാൽ ചിത്രം കൂടിയാണ് ‘നീരാളി’. ജൂലൈ 12ന് വമ്പൻ റീലീസോട് കൂടി ചിത്രം പ്രദർശനത്തിനെത്തും.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.