ഇന്നലെ റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ ഒന്നാണ് നവാഗതനായ ഡിജോ ജോസ് ആന്റണി ഒരുക്കിയ ക്വീൻ എന്ന ചിത്രം. ഒരു കൂട്ടം നവാഗതർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ക്യാമ്പസ് ചിത്രം ആദ്യ ഷോ മുതൽ തന്നെ ഗംഭീര അഭിപ്രായം നേടി മുന്നേറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. പ്രേക്ഷകരും നിരൂപകരും സിനിമാ പ്രവർത്തകരുമെല്ലാം ഈ ചിത്രത്തിനെ പ്രശംസ കൊണ്ട് മൂടുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ കഴിയുന്നത്. ഇപ്പോഴിതാ ആട് 2 എന്ന ബ്ലോക്ബസ്റ്റർ ഹിറ്റ് നമ്മുക്ക് കഴിഞ്ഞ മാസം സമ്മാനിച്ച പ്രശസ്ത സംവിധായകൻ മിഥുൻ മാനുവൽ തോമസ് ക്വീനിനെ അഭിനന്ദിച്ചു മുന്നോട്ടു വന്നിരിക്കുന്നു. തന്റെ ഫേസ്ബുക് പേജിലൂടെയാണ് മിഥുൻ മാനുവൽ തോമസ് ഈ ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് പോസ്റ്റ് ഇട്ടതു.
താൻ ക്വീൻ കണ്ടു എന്നും ഒരുപാട് ഇഷ്ടമായി എന്നും മിഥുൻ മാനുവൽ തോമസ് പറയുന്നു. ഒരുപാട് അഭിനന്ദിക്കപ്പെടേണ്ടതും രസകരവുമായ ഒരു ശ്രമം ആണ് ക്വീൻ എന്ന ചിത്രം എന്ന് മിഥുൻ പറയുന്നു. ഒരു കൂട്ടം പുതുമുഖങ്ങളുടെ ഈ ശ്രമത്തെ പ്രേക്ഷകർ കയ്യടികളോടെ സ്വീകരിക്കുന്നത് കാണുന്നത് വളരെ സന്തോഷമുള്ള കാര്യം ആണെന്നും മിഥുൻ മാനുവൽ തോമസ് പറയുന്നു. ചിത്രത്തിൽ പ്രവർത്തിച്ച ഓരോരുത്തർക്കും അഭിനന്ദനങ്ങൾ പറഞ്ഞു കൊണ്ടാണ് മിഥുൻ നിർത്തുന്നത്. അറേബിയൻ ഡ്രീംസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഷിബു കെ മൊയ്‌ദീൻ , റിൻഷാദ് വെള്ളോടത്തിൽ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് നവാഗതരായ ഷാരിസ് മുഹമ്മദ്, ജിബിൻ ജോസ് ആന്റണി എന്നിവർ ചേർന്നാണ്. പുതുമുഖങ്ങളോടൊപ്പം സലിം കുമാറും ഗംഭീര പ്രകടനം ആണ് ഈ ചിത്രത്തിൽ കാഴ്ച വെച്ചത്.
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
This website uses cookies.