തിയേറ്ററിൽ വലിയ പരാജയം ഏറ്റുവാങ്ങിയ ചിത്രമായിരുന്നു ആട് ഒരു ഭീകരജീവിയാണ്. വലിയ പ്രതീക്ഷയോടെ വന്ന ചിത്രം തീർത്തും നിരാശയാണ് പ്രേക്ഷകർക്ക് നൽകിയത്. ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ തിയേറ്ററുകളിൽ നിന്നും ഒഴിവാക്കിയ ചിത്രം എന്നാൽ ടോറന്റ് റിലീസിന് ശേഷം ഞെട്ടിച്ചു.
വമ്പൻ സ്വീകരണമാണ് പിന്നീട് ആടിന് ലഭിച്ചത്. ഓൺലൈൻ മുഴുവൻ ആട് തരംഗം. ആട് ട്രോളുകളെ കൊണ്ട് ട്രോൾ പേജുകളും ഗ്രൂപ്പുകളും നിറഞ്ഞു. ജയസൂര്യയ്ക്ക് ഉള്ളതിനേക്കാൾ ആരാധകർ ആടിൽ ജയസൂര്യ ചെയ്ത ഷാജി പാപ്പാൻ എന്ന കഥാപാത്രത്തിന് ഉണ്ടായി.
ഇപ്പോൾ ആടിന് ലഭിക്കുന്ന സ്വീകാര്യത കൊണ്ട് അണിയറ പ്രവർത്തകർ ആടിന് രണ്ടാം ഭാഗം ഒരുക്കുകയാണ്. ഏതാനും ആഴ്ചകൾക്ക് മുൻപ് കൊച്ചിയിൽ നടന്ന ചടങ്ങിൽ ആട് 2 ഒഫീഷ്യൽ ആയി പ്രഖ്യാപിക്കുകയും ചെയ്തു.
എന്ത്കൊണ്ട് ആട് 2 പ്ലാൻ ചെയ്തു എന്ന് നടൻ ജയസൂര്യ തന്നെ പറയുന്നു. “ഏത് പരിപാടിയ്ക്ക് ഞാൻ പോയാലും ആളുകൾ എന്നെ ഷാജി പാപ്പാ എന്ന് വിളിക്കും. കൊച്ചുകുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് പോലും ഷാജി പാപ്പനെ കാണിച്ചിട്ടാണെന്ന് പറഞ്ഞവരുണ്ട്. ആദ്യമൊക്കെ കളിയാക്കുകയാണെന്നാണ് കരുതിയത്. എന്നാൽ ഈയടുത്ത് വരെ ചില കോളേജുകളിലെ കുട്ടികള്‍ തിയേറ്റര്‍ വാടകയ്ക്കെടുത്ത് വരെ ആട് പ്രദര്‍ശിപ്പിച്ചതായി അറിഞ്ഞു.”
“മലയാള സിനിമ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സിഡി വിറ്റുപോയ ചിത്രങ്ങളിലൊന്നായി ആട് ഒരു ഭീകരജീവിയാണ് മാറി. പള്ളീലച്ചന്‍ വരെ ഷാജി പാപ്പനായി ഡാന്‍സ് ചെയ്യുന്നു. കൊച്ചു കുട്ടികള്‍ ഡാന്‍സ് ചെയ്യുന്നു.”
“പ്രേക്ഷകര്‍ക്ക് വീണ്ടും ഷാജി പാപ്പനെ വെള്ളിത്തിരയിൽ കാണാന്‍ ആഗ്രഹമുണ്ടെന്ന് മനസ്സിലായി. അങ്ങനെയാണ് ആട് 2വിനെ കുറിച്ച് ആലോചന വന്നത്.” ജയസൂര്യ കൂട്ടി ചേർത്തു
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
This website uses cookies.