പ്രണവ് മോഹൻലാൽ നായകനായ ആദി ബോക്സ് ഓഫീസിലെ കുതിപ്പ് തുടരുകയാണ്. കേരളത്തിൽ നിന്ന് ഇതിനോടകം ഇരുപത്തഞ്ചു കോടിയോളം ഗ്രോസ് നേടിയ ഈ ചിത്രം ഓൾ ഇന്ത്യ തലത്തിൽ നിന്ന് മുപ്പത്തഞ്ചു കോടിയുടെ റെവെന്യു ആണ് നേടിയത് എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. കേരളത്തിൽ മാത്രം പതിമൂവായിരം ഷോകളും കളിച്ചു കഴിഞ്ഞ ഈ ചിത്രം ഇപ്പോഴും നൂറിലധികം സ്‌ക്രീനുകളിൽ ഇവിടെ പ്രദർശനം തുടരുകയാണ്. യു എസ് എ , യു കെ എന്നിവിടങ്ങളിലും ഈ അടുത്ത കാലത്തു ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും മികച്ച കളക്ഷൻ നേടിയ ആദി കഴിഞ്ഞ ആഴ്ചയാണ് ഗൾഫിൽ റിലീസ് ചെയ്തത്. യു എ ഇ ബോക്സ് ഓഫീസിൽ ആദ്യ മൂന്ന് ദിവസം കൊണ്ട് ഹോളിവുഡ് ചിത്രമായ ബ്ലാക്ക് പാന്തറിനു പിറകിൽ രണ്ടാം സ്ഥാനത്തു എത്തിയ ആദി, ആദ്യ മൂന്നു ദിവസം കൊണ്ട് അവിടെ 588 ഷോ കളിച്ചു നേടിയത് രണ്ടു കോടി പതിനാറു ലക്ഷം രൂപയാണ്.
ആറു കോടി രൂപ സാറ്റലൈറ്റ് റൈറ്റ്‌സും നേടിയ ഈ ചിത്രം ഫൈനൽ റൺ കഴിയുമ്പോഴേക്കും അമ്പതു കോടി രൂപയുടെ ടോട്ടൽ ബിസിനെസ്സ് നേടും എന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചത്. പ്രണവ് മോഹൻലാലിൻറെ ഗംഭീര ആക്ഷൻ രംഗങ്ങൾ ആണ് ഈ ചിത്രത്തിന്റെ പ്രത്യേകത .
പ്രേക്ഷകരും നിരൂപകരും ഒരു പോലെ പ്രശംസ കൊണ്ട് മൂടിയ ഈ ചിത്രം ഈ വർഷത്തെ മലയാള സിനിമയിലെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ആണ്. ദൃശ്യത്തിന് ശേഷം ജീത്തു ജോസഫിന് ലഭിക്കുന്ന ആദ്യ ബ്ലോക്ക്ബസ്റ്റർ ആണ് ആദി. മോഹൻലാൽ നായകനായ ദൃശ്യം മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയിരുന്നു. ആദിയിലും മോഹൻലാൽ അതിഥി വേഷത്തിൽ എത്തിയിട്ടുണ്ട്.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.