[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സിംപിൾ ജീവിതം എങ്ങനെ ആയിരിക്കണം എന്ന് ഞങ്ങൾ നോക്കി പഠിച്ചു; പ്രണവിനെ കുറിച്ചുള്ള യുവാവിന്റെ കുറിപ്പ് വൈറലാവുന്നു

താരജാഡകൾ ഒന്നുമില്ലാതെ ഒരു ലളിതമായ ജീവിതം നയിക്കുന്ന വ്യക്തിയാണ് പ്രണവ് മോഹൻലാൽ. അച്ഛൻ അറിയപ്പെടുന്ന വലിയ നടനായിട്ടും അതിന്റെ അഹങ്കാരം സിനിമയിൽ വരുന്നതിന് മുമ്പ് പോലും അദ്ദേഹം എവിടെയും കാണിച്ചിട്ടില്ല. ഒരുപാട് സ്വത്തും സമ്പാദ്യവും ഉണ്ടായിട്ടും അവയൊന്നും തൊടാതെ സ്വന്തമായി കഷ്ട്ടപ്പെട്ടു ഉണ്ടാക്കുന്ന തുച്ഛമായ പൈസകൊണ്ട് വളരെ സന്തോഷവാനായി ജീവിക്കുന്ന വ്യക്തിയാണ് പ്രണവ് മോഹൻലാൽ. യാത്രകളോട് ഏറെ താല്പര്യമുള്ള ഈ വ്യക്തി റിയൽ ലൈഫിൽ ഒരു ചാർലി എന്ന് തന്നെയാണ് പലരും വിശേഷിപ്പിക്കുന്നത്. പ്രണവ് മോഹൻലാലിനെ ഹംപിയിൽ വെച്ചു കാണാൻ ഇടയാവുകയും ഒരിക്കലും മറക്കാനാവാത്ത അനുഭവത്തെ കുറിച്ചു ഒരു യുവാവ് വേൾഡ് മലയാളി സർക്കിൾ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലാവുന്നത്.

കുറിപ്പിന്റെ പൂർണ രൂപം:

ദേ ഇ ഫോട്ടോയിൽ അറ്റത്തു ഇരിക്കുന്ന മുതലിനെ പറ്റി വർഷങ്ങൾക് മുൻപേ എഴുതണം എന്ന് കരുതിയത് ഇപ്പോൾ കുറിക്കുന്നു. കർണാടകയിൽ എംബിബിസ് പഠിച്ചു കൊണ്ടിരിക്കുന്ന കാലത്തു, ഓരോ സെമസ്റ്റർ എക്സാം കഴിയുമ്പോഴും ഒരു ഹംപി യാത്ര പതിവാക്കി. കാറിലാണ് യാത്ര പതിവുള്ളത്. ചെന്നാൽ സാധാരണ ഗോവന് കോർണറിൽ (ഒരു കഫെ ) ആണ് താമസം. ബാത്രൂം അറ്റാച്ഡ് റൂം. 1000രൂപ ഒരു ദിവസം. അതിനു താഴെ 800 രൂപയുടെ മുറി പക്ഷെ കോമൺ ബാത്രൂം. അതിനും താഴെ ആണെങ്കിൽ 300 രൂപക്ക് കഫെയുടെ സൈഡിൽ 6 അടി മണ്ണ് തരും. അവിടെ ഒരു ടെന്റ് കെട്ടി, അതിൽ കിടന്നുറങ്ങാം അവർക്ക്. ബാത്രൂം കോമൺ തന്നെ. 1000 രൂപയുടെ എന്റെ മുറിയുടെ സൈഡിൽ ഇതുപോലെ ഒരുത്തൻ ടെന്റ് അടിച്ചു കിടപ്പുണ്ട്. ഉള്ളിൽ ചെറിയൊരു ജാട ഇട്ടു ഞാൻ റൂമിലേക്കു കയറും. ഇടക് ഫുഡ്‌ വാങ്ങാൻ പുറത്തിറങ്ങുമ്പോ ഞാൻ മനസ്സിൽ, കരുതും പാവം പയ്യൻ എന്ന്. അങ്ങിനെ ഇരിക്കെ പിറ്റേന്ന് രാവിലെ ആ പയ്യൻ കോമൺ ബാത്‌റൂമിൽ നിന്ന് ഫ്രഷ് ആയി നേരെ ടെന്റിലോട്ടു കേറി. ഈശ്വരാ ഇത് പ്രണവ് മോഹൻലാൽ ആണോ. ഓടി ചെന്ന് ചോദിച്ചു പ്രണവ് അല്ലേ. പുള്ളി ഇറങ്ങി വന്നു. അതെ bro പ്രണവ് ആണ്. പിന്നെ ഞാൻ എന്തൊക്കെയോ ചോദിച്ചു. എന്നെ പറ്റി പറയാതെ ഞാൻ ഇങ്ങേരെ കണ്ട സന്തോഷത്തിൽ റൂമിലോട്ടു കേറി പുള്ളി ന്റെ പിന്നാലെ ഓടി വന്നു ചോതിച്ചു. bro എന്താ പേര് ഞാൻ ചോദിക്കാൻ മറന്നു എന്ന് ഒരുമിച്ചു ഒരു ചായയും കുടിച് അന്നത്തെ ദിവസം തുടങ്ങി. രണ്ടു ദിവസം സത്യം പറഞ്ഞാൽ സിംപിൾ ജീവിതം എങ്ങിനെ ആയിരിക്കണം എന്ന് ഞങൾ നോക്കി പഠിച്ചു. ഒരു തുള്ളി മദ്യമോ കഞ്ചാവോ മറ്റെന്തെങ്കിലും ലഹരിയോ അയാൾ ഉപയോഗിക്കുന്നത് ഞാൻ കണ്ടില്ല. ഹംപിയിലെ മലകളിൽ ഓടി കേറാനും വിദേശികളോട് സംസാരിച്ചിരിക്കാനും, ടെന്റിൽ ചെറിയ വെളിച്ചത്തിൽ പുസ്തകങ്ങൾ വായിക്കാനും, കാണുന്നവരോട് സ്നേഹത്തിൽ പെരുമാറാനും, ഉള്ളത് കൊണ്ട് ജീവിക്കാനും, അഹങ്കരിക്കാൻ മനുഷ്യന് ഒന്നും ഇല്ലെന്നും, അയാളിൽ നിന്ന് രണ്ടു ദിവസം കൊണ്ട് ഞാൻ പഠിച്ചു. തിരിച്ചു പോരാൻ കാറിൽ കയറുമ്പോൾ ഞാൻ ചോദിച്ചു. വീട്ടിലേക് എങ്ങിനെ പോവും? ചിരിച്ചു കൊണ്ട് പുള്ളി പറഞ്ഞു. കുഴപ്പമില്ല bro ഇവിടന്നു ബസ് ഉണ്ട് സിറ്റിയിലോട്ടു പിന്നെ ട്രെയിൻ കിട്ടീട്ടില്ല. എങ്ങനേലും പോവും എന്ന്. എനിക്കുറപ്പായിരുന്നു അയാള് ടിക്കറ് കിട്ടിയില്ലെങ്കിലും ലോക്കൽ കംപാർട്മെന്റിൽ കേറി ചെന്നൈയിൽ എത്തും എന്ന്. ഒത്തിരി സന്തോഷത്തോടെയും ബഹുമാനത്തോടെയും കൈ കൊടുത്ത് ഞാൻ പിരിഞ്ഞു. കഫേയിലെ ഹിന്ദിക്കാരി ഓണർ ആന്റി ന്നോട് പറഞ്ഞത് ഞാൻ ഓർത്തു. alvin അതാണ് കേരള സൂപ്പർ സ്റ്റാർ മോഹൻലാലിൻറെ മകൻ. ഇയാൾ ഇടക്ക് ഇവടെ വരും. ഇത് പോലെ ജീവിക്കുന്ന ഒരാളെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല, അഭിഷേക് ബച്ചനെ പോലെ ഉള്ളവർ പ്രണവിനെ ഒന്ന് കാണണം ഡൈ ഹാർഡ് മമ്മൂട്ടി ഫാൻ ആയ ഞാൻ ഇത് പോലെ ഒരു മകനെ വളർത്തിയതിൽ മോഹൻലാലിന് മനസിൽ കയ്യടിച്ചു.

(അഭിഷേക് ബച്ചൻ മോശകാരൻ എന്നല്ല പോസ്റ്റിന്റെ അർത്ഥം കേട്ടോ)

webdesk

Recent Posts

ആസിഫ് അലി- താമർ ചിത്രം സർക്കീട്ട്; ആസിഫ് അലിയുടെ ജന്മദിന സ്പെഷ്യൽ വീഡിയോയുമായി അണിയറ പ്രവർത്തകർ

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…

13 hours ago

“രേഖാചിത്രം” വിജയചരിത്രം ; ബോക്സ് ഓഫീസിൽ 75 കോടി കടന്നു

ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…

1 day ago

ബ്ലോക്ക്ബസ്റ്റർ വിജയം തുടരാൻ ദുൽഖർ സൽമാൻ; സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’ ഫസ്റ്റ് ലുക്ക് പുറത്ത്

ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…

2 days ago

അജിത് കുമാർ- മഗിഴ് തിരുമേനി ചിത്രം ‘വിടാമുയർച്ചി’ കേരളാ ടിക്കറ്റ് ബുക്കിംഗ് ആരഭിച്ചു; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…

3 days ago

ദുൽഖർ സൽമാൻ ചിത്രം ‘കാന്ത’ ഫസ്റ്റ് ലുക്ക് ഇന്ന്

ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…

3 days ago

മോഹൻലാലിൻറെ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ ചിത്രീകരണം പൂർത്തിയായി

മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയായി. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ്…

3 days ago

This website uses cookies.