vijay new stills
ദളപതി വിജയ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് വിജയ് 63 . ഇതുവരെ പേര് പുറത്തു വിട്ടിട്ടില്ലാത്ത ഈ ചിത്രം സംവിധാനം ചെയ്യുന്നത് ആറ്റ്ലി ആണ്. ഒരു ഫുട്ബോൾ കോച്ച് ആയാണ് വിജയ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ വന്നിരുന്നു. നയൻ താര നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ വമ്പൻ താര നിര ആണ് അണിനിരക്കുന്നത്. എ ജി എസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ കലപതി എസ് അഘോരം, കലപതി എസ് ഗണേഷ്, കലപതി എസ് സുരേഷ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഒരു സർപ്രൈസ് അപ്‌ഡേറ്റ് ഇന്ന് വൈകുന്നേരം ആറു മണിക്ക് എത്തും എന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.
ജൂൺ 22 നു ജന്മദിനം ആഘോഷിക്കാൻ ഇരിക്കുന്ന വിജയ്ക്കുള്ള ഒരു ബര്ത്ഡേ ഗിഫ്റ് ആയി ആണോ ഇന്നത്തെ വിജയ് 63 അപ്‌ഡേറ്റ് പുറത്തു വിടുന്നത് എന്നതാണ് സിനിമാ പ്രേമികൾ ഉറ്റു നോക്കുന്നത്. എ ആർ റഹ്മാൻ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിൽ ജി കെ വിഷ്ണു ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ആന്റണി റൂബൻ ആയിരിക്കും ആയിരിക്കും ഈ ചിത്രം എഡിറ്റ് ചെയ്യാൻ പോകുന്നത്. ഗംഭീര വിജയം നേടിയ തെറി, മെർസൽ എന്നീ ചിത്രങ്ങൾക്കു ശേഷം ആറ്റ്ലി വിജയുമായി ഒന്നിക്കുന്ന ചിത്രമാണ് ഇത്. ജാക്കി ഷെറോഫ്, കതിർ, വിവേക്, ഡാനിയൽ ബാലാജി, ആനന്ദ് രാജ്, ഇന്ദുജ രവിചന്ദ്രൻ, റീബ മോണിക്ക ജോൺ, വർഷ ബൊല്ലമ്മ, രാജ് കുമാർ, ദേവദർശിനി, യോഗി ബാബു, സൗന്ദർരാജ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.