സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വരനെ ആവശ്യമുണ്ട്. ദുൽഖർ സൽമാൻ ആദ്യമായി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, ഉർവശി, കെ പി എ സി ലളിത, അതിഥി വേഷത്തിൽ സൗബിൻ ഷാഹിർ എന്നിവർ ആണ് അഭിനയിക്കുന്നത്. അടുത്ത മാസം റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യുന്നില്ല എന്നാണ് ഇതിന്റെ അണിയറ പ്രവർത്തകരുടെ തീരുമാനം എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടീസർ റിലീസ് ചെയ്യാതെ, അതിനു പകരമായി ഇതിലെ ഒരു വീഡിയോ സോങ് റിലീസ് ചെയ്യാൻ ആണ് അവർ തീരുമാനിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ ആദ്യ വീഡിയോ സോങ് നാളെ പ്രേക്ഷകരുടെ മുന്നിൽ എത്തും.
സാധാരണ ടീസർ, ട്രൈലെർ, പിന്നെ വീഡിയോ സോങ് എന്ന മാതൃക ആണ് എല്ലാ സിനിമകളും സ്വീകരിക്കാറുള്ളത്. അത് ആരാധകർ വലിയ ആഘോഷമാക്കാറുമുണ്ട്. എന്നാൽ ഇത്തവണ വ്യത്യസ്തമായ പ്രമോഷൻ രീതികൾ ആണ് ഈ സിനിമയുടെ ടീം അവലംബിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ ആരംഭിച്ച വെഫെയറർ ഫിലിംസിന്റെ ആദ്യ സിനിമയാണിത്. കല്യാണി പ്രിയദർശന്റെ ആദ്യ മലയാളം റിലീസ് കൂടി ആണ് ഇതെന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. ഇനി മോഹൻലാൽ- പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം, വിനീത് ശ്രീനിവാസൻ- പ്രണവ് മോഹൻലാൽ ചിത്രം ഹൃദയം എന്നിവയും കല്യാണി അഭിനയിച്ചു ഈ വർഷം റിലീസ് ചെയ്യും. അൽഫോൻസ് ജോസഫ് ആണ് വരനെ ആവശ്യമുണ്ട് എന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ഇതിന്റെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുത്തിരുന്നു.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.