ഇന്ന് മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടി തന്റെ പിറന്നാൾ ആഘോഷിക്കുമ്പോൾ അദ്ദേഹത്തിന്റെ ആരാധകരും ആഘോഷ പരിപാടികളുമായി തിരക്കിലാണ്. സോഷ്യൽ മീഡിയയിലും പുറത്തും വലിയ ആഘോഷ പരിപാടികൾ ആണ് അവർ സംഘടിപ്പിച്ചത്. മമ്മൂട്ടിക്ക് കിട്ടിയ ബർത്ത്ഡേ വിഷുകൾ ഷെയർ ചെയ്‌തും ബർത്ത്ഡേ സ്പെഷ്യൽ വീഡിയോ പുറത്തിറക്കിയും കേക്ക് മുറിച്ചും ഒക്കെ മമ്മൂട്ടി ആരാധകർ തങ്ങളുടെ ഹീറോയുടെ ജന്മദിനം ആഘോഷിക്കുകയാണ്. അതോടൊപ്പം അവർ നടത്തുന്ന കാരുണ്യ പ്രവർത്തികളും ശ്രദ്ധ നേടുകയാണ്. മമ്മൂട്ടി ഫാൻസ് ക്ലബ് ഇപ്പോൾ പ്ലാൻ ചെയ്തിരിക്കുന്നത് മമ്മൂട്ടിക്ക് ഉള്ള പിറന്നാൾ സമ്മാനമായി പ്രളയ ബാധിതരായ ഒരു കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുക എന്നതാണ്.
അതിനായി അവർ തിരഞ്ഞെടുത്തത്, പറവൂർ പെരുമ്പടന്ന മാവേലിത്തറ വീട്ടിൽ ആശ്രിത , മക്കളായ അനു നന്ദ , അനിരുദ്ധ് എന്നിവരെയാണ്. ഇവരുടെ അവസ്ഥ അറിഞ്ഞ മമ്മൂട്ടി ഫാൻസ് അവർക്കു സഹായമായി ഒരു വീട് നിർമ്മിച്ച് നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ഈ കാര്യം മമ്മൂട്ടിയെ അറിയിച്ച അവർ അദ്ദേഹത്തിന്റെ കൂടി സഹായ സഹകരണങ്ങളോടെ ഈ ദൗത്യം പൂർത്തീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. തന്റെ പുതിയ ചിത്രമായ മധുര രാജയുടെ ഷൂട്ടിംഗ് തിരക്കിനിടയിലും പറവൂർ പ്രളയ ബാധിതരുടെ ഇടയിൽ എത്തിയ മമ്മൂട്ടി , ഫാൻസ് നിർമ്മിച്ച് കൊടുക്കാൻ പോകുന്ന പുതിയ വീടിന്റെ രൂപ രേഖ കൈമാറി. വി ഡി സതീശനും മമ്മൂട്ടിയുടെ ഒപ്പം ഉണ്ടായിരുന്നു. ജനങ്ങൾ മുഴുവൻ ഒരുമിച്ചു ഇറങ്ങിയാൽ മാത്രമേ എത്രയും വേഗം കേരളത്തിന് ഇതിൽ നിന്ന് അതിജീവിക്കാൻ കഴിയു എന്ന് മമ്മൂട്ടി ഓർമ്മിപ്പിച്ചു. അതിനു ശേഷം മമ്മൂട്ടി വൈശാഖ് ഒരുക്കുന്ന മധുര രാജയുടെ സെറ്റിലേക്ക് പോയി. ഗംഭീര ആക്ഷൻ രംഗങ്ങൾ ആണ് ഇന്ന് മമ്മുക്ക ഈ ചിത്രത്തിൽ ചെയ്യാൻ പോകുന്നത് എന്നായിരുന്നു വൈശാഖ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.