മലയാളത്തിലെ പ്രശസ്ത നടനും സംവിധായകനുമായ സൗബിൻ ഷാഹിർ തന്റെ രണ്ടാമത്തെ സംവിധാന സംരംഭമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു ദുൽഖർ സൽമാൻ നായകനായ ഓതിരം കടകം. ദുൽഖർ തന്നെ നിർമ്മിക്കാനിരുന്ന ചിത്രം കൂടിയാണിത്. ഈ വർഷം മെയ് മാസത്തിൽ ഷൂട്ടിംഗ് ആരംഭിക്കാനിരുന്ന ഈ ചിത്രം ചില സാങ്കേതിക കാരണങ്ങളാൽ പിന്നീട് ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഇപ്പോഴിതാ തന്റെ രണ്ടാം സംവിധാന സംരംഭം അടുത്ത വർഷം ആരംഭിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൗബിൻ ഷാഹിർ. ചിത്രത്തിലെ പ്രധാന വേഷം ആര് ചെയ്യുമെന്ന് ഉറപ്പിച്ചു പറഞ്ഞില്ലെങ്കിലും, ദുൽഖർ സൽമാൻ തന്നെയായിരിക്കും അതിൽ നായകനെന്ന ഒരു സൂചന സൗബിൻ നൽകിയിട്ടുണ്ട്. തിരക്കഥ മാറി വരുന്നതിന് അനുസരിച്ചാണ് പ്രധാന കഥാപാത്രം ആര് ചെയ്യുമെന്ന് തീരുമാനിക്കുക എന്നും സൗബിൻ പറയുന്നു.
സൗബിനൊപ്പം സിനിമ ചെയ്യാനുള്ള ആഗ്രഹം മമ്മൂട്ടി പ്രകടിപ്പിച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ സൗബിൻ പറയുന്നത്, മമ്മുക്കക്ക് നമ്മുടെ കൂടെ ജോലി ചെയ്യാനുള്ളതിലും കൂടുതൽ ആഗ്രഹവും താല്പര്യവും നമ്മുക്ക് മമ്മുക്കയെ വെച്ച് ചിത്രം ചെയ്യാനുണ്ടെന്നും, അത് ഭാവിയിൽ നടക്കുമെന്നാണ് പ്രതീക്ഷയെന്നുമാണ്. ഷെയിൻ നിഗം നായകനായ പറവ എന്ന ചിത്രമാണ് സൗബിൻ ആദ്യമായി ചെയ്തത്. അതിൽ ദുൽഖർ സൽമാൻ നിർണ്ണായകമായ ഒരു അതിഥി വേഷം ചെയ്തിരുന്നു. മമ്മൂട്ടി നായകനായ ചെറുകഥ എന്നൊരു ചിത്രമൊരുക്കാനുള്ള തന്റെ ആഗ്രഹത്തെ കുറിച്ച് സൗബിൻ നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. മൈൻഡ് ഗെയിം ഒക്കെ പ്രമേയമായി വരുന്ന ആ ചിത്രമായിരുന്നു താൻ ആദ്യം ഒരുക്കാൻ പ്ലാൻ ചെയ്തത് എന്നും സൗബിൻ പറഞ്ഞിരുന്നു. രോമാഞ്ചം ഉൾപ്പെടെ സൗബിൻ നായകനായ ഒരുപിടി ചിത്രങ്ങൾ ഇപ്പോൾ റിലീസിനൊരുങ്ങുന്നുമുണ്ട്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ ആണ് ഇന്ന് റിലീസിനെത്തിയ പ്രധാന…
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി.…
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
This website uses cookies.