Lijo Jose Pellissery
100 കോടി മുടക്കി, അല്ലെങ്കില്‍ 1000 കോടി മുടക്കി എന്ന് പറഞ്ഞിട്ടല്ല സിനിമ വില്‍ക്കേണ്ടത് എന്നും സിനിമയിൽ എന്താണ് പറയുന്നത് എന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്നും പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. താൻ ഇത്രയും പണം മുടക്കിയതുകൊണ്ട് നിങ്ങള്‍ ഈ സിനിമ കാണണമെന്ന് പ്രേക്ഷകരോട് പറയുന്നത് തന്നെ വളരെ സില്ലിയായ ഒരു ഏർപ്പാടല്ലേയെന്നും ലിജോ ജോസ് പെല്ലിശ്ശേരി ചോദിക്കുന്നു. സിനിമയുടെ മൂല്യം നിശ്ചയിക്കുന്നതില്‍ ബജറ്റിന് പങ്കുണ്ടാവരുതെന്ന് ആണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. കുറച്ചു ദിവസം മുൻപ് സമാപിച്ച ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ (ഐഎഫ്എഫ്‌ഐ) ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയിരുന്നു. ചെമ്പൻ വിനോദിന്റെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്ത ഇ മ യൗ എന്ന ചിത്രമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ഈ ചിത്രത്തിലെ പ്രകടനത്തിന് ചെമ്പൻ വിനോദിന് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.
അവാർഡ് പ്രതീക്ഷകളോടെയൊന്നുമല്ല താൻ സിനിമ ചെയ്യുന്നത് എന്നും മറ്റ് സിനിമകളുടെ കാര്യം പോലെ ഈ.മ.യൗ എന്ന ചിത്രവും ഇഷ്ടപ്പെട്ടതുകൊണ്ട് ചെയ്തു എന്ന് മാത്രം എന്നും ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു. എന്നാൽ അങ്കമാലി ഡയറീസ് എന്ന ചിത്രം പ്രേക്ഷകര്‍ സ്വീകരിച്ചില്ലെങ്കിൽ ഈ പണി നിര്‍ത്തുന്നതാണ് നല്ലതെന്ന ചിന്തയോടെ ആണ് ചെയ്തത് എന്നും ലിജോ വെളിപ്പെടുത്തി. തന്റെ കരിയര്‍ ഏറ്റവും മോശം അവസ്ഥയില്‍ നില്‍ക്കുന്ന സമയത്താണ് ആ ചിത്രം ചെയ്തത് എന്നും അദ്ദേഹം പറയുന്നു. ഇപ്പോൾ ജെല്ലിക്കെട്ട് എന്ന പുതിയ ചിത്രം ഒരുക്കുകയാണ് അദ്ദേഹം. ആന്റണി വർഗീസ്, വിനായകൻ, ചെമ്പൻ വിനോദ് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
This website uses cookies.