തമിഴിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി നായകനായി എത്തുന്ന പുതിയ ചിത്രമാണ് തുഗ്ലക് ദർബാർ. ഡൽഹി പ്രസാദ് ദീനദയാൽ എന്ന പുതുമുഖ സംവിധായകൻ ഒരുക്കുന്ന ഈ ചിത്രം ഒരർത്ഥത്തിൽ പറഞ്ഞാൽ സൂപ്പർ ഹിറ്റ് ആയ 96 എന്ന ചിത്രത്തിന്റെ ടീം വീണ്ടും ഒന്നിക്കുന്നത് പോലെ തന്നെയാണ്. കാരണം 96 സംവിധാനം ചെയ്ത പ്രേം കുമാർ ആണ് ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. 96 ലെ മനോഹരമായ ഗാനങ്ങൾ നമ്മുക്ക് സമ്മാനിച്ച ഗോവിന്ദ് വസന്ത സംഗീതം ഒരുക്കുന്ന തുഗ്ലക് ദർബാറിന്റെ സംവിധായകൻ ആയ ഡൽഹി പ്രസാദ് ദീനദയാൽ 96 എന്ന ചിത്രത്തിൽ പ്രേം കുമാറിന്റെ സഹ സംവിധായകൻ ആയിരുന്നു. അദിതി റാവു ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്.
സെവൻ സ്ക്രീൻ സ്റ്റുഡിയോ, വയാകോം 18 എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഒരു പൊളിറ്റിക്കൽ സറ്റയർ ആയാണ് ഒരുക്കുന്നത് എന്നാണ് സൂചന. ഒരു കംപ്ലീറ്റ് മാസ്സ് എന്റെർറ്റൈനെർ ആയായിരിക്കും ഈ ചിത്രം പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുക എന്ന് അണിയറ പ്രവർത്തകർ പറയുന്നു. ഈ ചിത്രത്തിലെ സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത് പ്രശസ്ത സംവിധായകൻ ആയ ബാലാജി തരുണീധരൻ ആണ്. വിജയ് സേതുപതി നായകനായ നടുവുള കൊഞ്ചം പാക്കാത കാണോം, സീതാക്കത്തി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ആളാണ് ബാലാജി തരുണീധരൻ. ഉടനെ തന്നെ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം അടുത്ത വർഷം സമ്മർ റിലീസ് ആയി എത്തിക്കാൻ ആണ് നീക്കം. പ്രശസ്ത നടൻ പാർഥിപനും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.