മലയാളികള്ക്ക് സന്തോഷിക്കാവുന്ന മറ്റൊരു നിമിഷമാണ്. മലയാളത്തിന്റെ പ്രിയ യുവതാരം ഫഹദ് ഫാസില് ആണ് തമിഴ് സിനിമ ലോകത്തെ ഇന്നത്തെ ചര്ച്ചാ വിഷയം. വേലൈക്കാരന് എന്ന തന്റെ ആദ്യ തമിഴ് ചിത്രത്തിലൂടെ തമിഴ് നാട്ടിലും ഫഹദ് ഫാസില് ആരാധകരെ ഉണ്ടാക്കുകയാണ്.
ശിവകാര്ത്തികേയന് നായകനാകുന്ന സിനിമയാണെങ്കിലും കയ്യടികള് നേടാന് ഫഹദ് ഫാസിലിന് കഴിയുന്നുണ്ട്. ചെറിയ നോട്ടങ്ങള് കൊണ്ട് പോലും ഫഹദ് വിസ്മയിപ്പിക്കുന്നു എന്നാണ് തമിഴ് ലോകത്തില് നിന്നും വരുന്ന റിപ്പോര്ട്ടുകള്.
തമിഴിലെ പ്രമുഖ നിരൂപകര് എല്ലാം ഫഹദിന്റെ ചിത്രത്തിലെ പ്രകടനത്തെ പ്രശംസിച്ചിട്ടുണ്ട്. വേലൈക്കാരനിലെ പ്രകടനം ഫഹദിന് പുതിയ തമിഴ് ഓഫറുകള് സമ്മാനിക്കും എന്നാണ് കരുതുന്നത്.
വേലൈക്കാരന് തമിഴ് നാട്ടില് എന്നപോലെ കേരളത്തിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആട് 2, വിമാനം, മായാനദി, ആന അലറലോട് അലറല്, ടൈഗര് സിന്താ ഹേ എന്നീ ചിത്രങ്ങള്ക്ക് ഒപ്പമാണ് വേലൈക്കാരന് ഇന്നലെ കേരളത്തില് റിലീസ് ചെയ്തത്. മലയാളത്തിലെ പ്രമുഖ നിര്മ്മാണ/ വിതരണ കമ്പനിയായ ഈ4 എന്റര്ടൈന്മെന്റ് ആണ് ചിത്രം കേരളത്തില് വിതരണത്തിന് എത്തിച്ചിരിക്കുന്നത്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.