68-ാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചു. 2020 ഇൽ സെൻസർ ചെയ്യുകയും റിലീസ് ചെയ്യുകയും ചെയ്ത ചിത്രങ്ങൾക്കുള്ള അവാർഡുകളാണ് ഇന്ന് പ്രഖ്യാപിച്ചത്. കോവിഡ് പ്രതിസന്ധി കാരണമാണ് അവാർഡ് പ്രഖ്യാപനം വൈകിയത്. ദില്ലിയിലെ നാഷണല്‍ മീഡിയ സെന്‍ററില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ‘സൂരറൈ പോട്രി’ലെ അഭിനയത്തിന് മലയാളിയായ അപർണ ബാലമുരളി മികച്ച നടിക്കുള്ള അവാർഡ് നേടിയപ്പോൾ, മികച്ച നടനുള്ള അവാർഡ് ഇതേ ചിത്രത്തിലെ പ്രകടനത്തിന് സൂര്യയും, താനാജി എന്ന ചിത്രത്തിലെ പ്രകടനത്തിന് അജയ് ദേവ്ഗണും പങ്കിട്ടു. മലയാള ചിത്രമായ മാലിക് മികച്ച ശബ്ദലേഖനത്തിനുള്ള അവാർഡ് നേടിയപ്പോൾ, അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പ്രകടനത്തിന് ബിജു മേനോൻ മികച്ച സഹനടനുള്ള അവാർഡും നേടിയെടുത്തു. നാല് അവാർഡുകളാണ് അയ്യപ്പനും കോശിയും നേടിയെടുത്തത്.
നാല് അവാർഡുകൾ നേടിയ അയ്യപ്പനും കോശിയും രചിച്ചു സംവിധാനം ചെയ്തത് അന്തരിച്ചു പോയ സംവിധായകൻ സച്ചിയാണ്. പ്രശസ്ത നിർമ്മാതാവും സംവിധായകനുമായ വിപുൽ ഷാ ആയിരുന്നു ഫീച്ചർ ഫിലിം ക്യാറ്റഗറിയുടെ ജൂറി ചെയർമാൻ. കാവ്യാ പ്രകാശ് ഒരുക്കിയ വാങ്ക് എന്ന മലയാള സിനിമയ്ക്കു സ്പെഷ്യൽ ജൂറി പരാമർശം ലഭിച്ചു. മികച്ച മലയാള ചിത്രത്തിനുള്ള അവാർഡ് ലഭിച്ചത് സെന്ന ഹെഗ്‌ഡെ ഒരുക്കിയ തിങ്കളാഴ്ച നിശ്ചയത്തിനാണ്. മികച്ച സംഘട്ടനത്തിനുള്ള അവാർഡ് ലഭിച്ചത് അയ്യപ്പനും കോശിയും എന്ന ചിത്രത്തിനാണ്. മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള അവാർഡ് ലഭിച്ചത് കപ്പേള എന്ന മലയാള ചിത്രത്തിലൂടെ അനീഷ് നാടോടിക്കാണ്. മികച്ച ഗായികയ്ക്കുള്ള അവാർഡ് ലഭിച്ചത് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ നഞ്ചിയമ്മക്കാണ്. മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചത് അയ്യപ്പനും കോശിയും ഒരുക്കിയ സച്ചിക്കാണ്. ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാർഡ് താനാജി നേടിയപ്പോൾ , മികച്ച സിനിമക്കുള്ള അവാർഡ് നേടിയത് സൂററായ് പോട്രൂ ആണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.