ദുല്ഖര് സല്മാന് നായകനായ പുതിയ ചിത്രം സോളോ കഴിഞ്ഞ ദിവസം തിയേറ്ററുകളില് എത്തി. വമ്പന് സ്വീകരണമാണ് ആദ്യ ദിനം തന്നെ ആരാധകര് സോളോയ്ക്ക് നല്കിയത്. പുലര്ച്ചെ മുതല് ചിത്രത്തിന്റെ ടിക്കറ്റിനായി തിയേറ്ററുകളില് ക്യൂ ഉണ്ടായിരുന്നു.
മള്ടിപ്ലെക്സുകളിലും മികച്ച കലക്ഷനാണ് ഇന്നലെ ലഭിച്ചത്. സോളോ ആദ്യ ദിനം കേരളത്തില് നിന്നും നേടിയ ഒഫീഷ്യല് കലക്ഷന് ഇപ്പോള് ലഭ്യമായിട്ടില്ല. സോളോ ആദ്യ ദിന റെക്കോര്ഡുകള് തകര്ക്കുമോ എന്നാണ് ആരാധകര് ഉറ്റുനോക്കുന്നത്.
225 സ്ക്രീനുകളിലാണ് കേരളത്തില് മാത്രം സോളോ റിലീസ് ചെയ്തത്. ദുല്ഖറിന്റെ സ്റ്റാര് പവര് വ്യക്തമാക്കുന്നതായിരുന്നു തിയേറ്ററുകളിലെ തിരക്ക്.
വരും ദിനങ്ങളിലും ഈ തിരക്ക് തുടരും എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്ത്തകരുടെ പ്രതീക്ഷകള്.
ബോളിവുഡ് സംവിധായകനായ ബിജോയ് നമ്പ്യാര് ആണ് സോളോ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. മലയാളി കൂടിയായ ബിജോയ് നമ്പ്യാരുടെ ആദ്യ മലയാള സിനിമ കൂടിയാണ് സോളോ.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.