ദിലീപ് നായകനായി എത്തിയ രാമലീല ബോക്സോഫീസില് കളക്ഷന് കൊയ്യുകയാണ്. വമ്പന് സ്വീകരണമാണ് ആദ്യ ദിവസം തൊട്ട് ചിത്രത്തിന് ലഭിക്കുന്നത്. ജനങ്ങളുടെ തിരക്ക് മൂലം പല തിയേറ്ററുകളിലും രാത്രി സ്പെഷ്യല് ഷോകള് നടക്കുന്നുണ്ട്.
രാമലീല വഴി ഒരു ചരിത്ര നേട്ടത്തിന് കൂടെയാണ് മലയാളക്കര സാക്ഷ്യം വഹിച്ചത്. ആദ്യമായി ഒരു സിനിമയ്ക്ക് പുലര്ച്ച 3 മണിക്ക് സ്പെഷ്യല് ഷോ !! കുന്ദംകുളം ഭാവന തിയേറ്ററില് ആണ് ജനത്തിരക്ക് മൂലം പുലര്ച്ച 3 മണിക്ക് സ്പെഷ്യല് ഷോ വെച്ചത്.
ആദ്യ ദിവസത്തെക്കാള് തിരക്ക് രണ്ടാം ദിവസം അനുഭവപ്പെടുന്നുണ്ട് എന്നാണ് തിയേറ്ററുകള് പറയുന്നത്. ഈ വര്ഷത്തെ ഏറ്റവും വലിയ ഹിറ്റ് ആകുമോ രാമലീല എന്നാണ് സിനിമ ലോകം ആകാംഷയോടെ നോക്കുന്നത്.
പുലിമുരുകന് ശേഷം ഇത്രയും തിരക്ക് കേരളത്തിലെ തിയേറ്ററുകളില് ഉണ്ടായിട്ടില്ല എന്നാണ് തീയേറ്റര് ഉടമകള് വ്യക്തമാക്കുന്നത്. വരും ദിവസങ്ങളും ഈ തിരക്ക് തുടരാനാണ് സാധ്യത.
രാമലീല മലയാള സിനിമ പ്രേക്ഷകര് ഇരു കൈകളും നീട്ടി സ്വീകരിക്കുമ്പോഴും രാമലീലയിലെ നായകനായ ദിലീപ് ഇപ്പോളും ജയില് തന്നെയാണ്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.