മലയാള സിനിമാ പ്രേമികളെ ഏറെ ആവേശം കൊള്ളിച്ച ഒരു കഥാപാത്രം ആണ് മമ്മൂട്ടി അവതരിപ്പിച്ച സേതുരാമയ്യർ. 1988 ഇൽ എസ് എൻ സ്വാമി- കെ മധു കൂട്ടുക്കെട്ടിൽ നിന്നും പുറത്തു വന്ന ഒരു സി ബി ഐ ഡയറി കുറിപ്പ് എന്ന ചിത്രത്തിലൂടെ ആണ് പ്രേക്ഷകർ ഈ സി ബി ഐ ഉദ്യോഗസ്ഥനായ കഥാപാത്രത്തെ ആദ്യമായി കണ്ടത്. അതിൽ സേതുരാമയ്യരുടെ ഡമ്മി ഇട്ടുള്ള അന്വേഷണവും കണ്ടെത്തലുകളുമെല്ലാം വലിയ ജനപ്രീതിയാണ് നേടിയെടുത്തത്. അതിനു ശേഷം 1989 ഇൽ ജാഗ്രത എന്ന പേരിൽ രണ്ടാം ഭാഗവും, 2004 ഇൽ സേതുരാമയ്യർ സി ബി ഐ എന്ന പേരിൽ മൂന്നാം ഭാഗവും ഉണ്ടായ ഈ ചിത്രത്തിന് 2005 ഇൽ നേരറിയാൻ സി ബി ഐ എന്ന നാലാം ഭാഗവും വന്നു. ഇതിലൂടെ എല്ലാം ഈ കഥാപാത്രത്തെ പ്രേക്ഷകർ തങ്ങളുടെ മനസ്സിൽ പ്രതിഷ്ഠിച്ചു.
ഇപ്പോഴിതാ നീണ്ട പതിനാലു വർഷത്തെ ഇടവേളക്കു ശേഷം എസ് എൻ സ്വാമി- കെ മധു ടീം ഒരിക്കൽ കൂടി സേതുരാമയ്യരുമായി എത്താൻ ഒരുങ്ങുകയാണ്. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം ബാസ്കറ്റ് കില്ലിംഗ് എന്ന രീതിയിൽ നടക്കുന്ന കൊലപാതക പരമ്പര അന്വേഷിക്കാൻ എത്തുന്ന സേതുരാമയ്യരുടെ കഥയാണ് പറയാൻ പോകുന്നത്. ബാസ്കറ്റ് കില്ലിംഗ് എന്നത് ഒരു സസ്പെൻസ് ആണെന്നും അധികമാരും കേട്ടിട്ടില്ല ഈ രീതിയെ കുറിച്ച് എന്നതാണ് ഈ ചിത്രത്തിലെ നിഗൂഢത എന്നും എസ് എൻ സ്വാമി പറയുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത കൊലപാതക രീതികൾ ആണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുക എന്നും കാലത്തിനും മാറിയ പ്രേക്ഷക അഭിരുചികൾക്കുമൊപ്പം നിൽക്കുന്ന സിനിമയാവും ഇതെന്ന ആത്മ വിശ്വാസവും എസ് എൻ സ്വാമി പ്രകടിപ്പിച്ചു.
അടുത്ത വർഷം ജനുവരിയിലോ ഫെബ്രുവരിയിലോ ഈ ചിത്രം ആരംഭിക്കും എന്ന സൂചനയാണ് ലഭിക്കുന്നത്. മമ്മൂട്ടി ഈ ചിത്രം ഒഫീഷ്യൽ ആയി പ്രഖ്യാപിക്കുന്നതു കാണാൻ കാത്തിരിക്കുകയാണ് ആരാധകരും സിനിമാ പ്രേമികളും. കുറേ നാളായി സംവിധാനത്തിൽ നിന്ന് വിട്ടു നിൽക്കുന്ന കെ മധുവിന്റെ ഒരു തിരിച്ചു വരവ് കൂടിയാവും ഈ ചിത്രം.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.