ദുൽഖർ ആദ്യമായി അഭിനയിക്കുന്ന ഹിന്ദി ചിത്രമായ കാർവാനിന്റെ ലൊക്കേഷനിൽ ദുൽഖറിനെ കാണാൻ വമ്പൻ ജനക്കൂട്ടം. തൃശൂർ ജില്ലയിലെ പുത്തൻ ചിറയിലാണ് കാർവാൻ ഇപ്പോൾ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്നത്. ഉൾനാടൻ പ്രദേശമായിരുന്നിട്ട് കൂടി ദുൽഖറിനെ കാണാൻ ദിവസവും വൻ ജനക്കൂട്ടമാണ് പുത്തൻ ചിറയിൽ എത്തുന്നത്.
ദുൽഖറിനെ കാണാൻ എത്തുന്ന ആരാധകരെ കണ്ട് കാരവാനിന്‍റെ ടീമംഗങ്ങൾ ഞെട്ടിയിരിക്കുകയാണ്.കാരണം മറ്റൊന്നുമല്ല, ദുൽഖറിന് കേരളത്തിൽ ലഭിക്കുന്ന സ്വീകാര്യത തന്നെ. ദിവസവും ലൊക്കേഷനിൽ എത്തുന്ന ജനത്തിരക്ക് ദുല്ഖറിനോടുള്ള മലയാളികളുടെ ഇഷ്ടമാണ് സൂചിപ്പിക്കുന്നത്. ആ സത്യാവസ്ഥ എന്തായാലും കാർവാനിന്റെ അണിയറപ്രവർത്തകരെ അമ്പരപ്പിച്ചിരിക്കുകയാണ്.
എല്ലാ ദിവസവും ഇതേ അവസ്ഥയാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ലൊക്കേഷനിൽ നിന്നുള്ള ദുൽഖറിന്‍റെയും ഇര്‍ഫാന്‍ ഖാന്‍റെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുർത്തയാണ് ഇരുവരുടെയും വേഷം. ദുൽഖർ ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് കാർവാൻ.
റോണി സ്ക്രൂവാല നിർമിക്കുന്ന കാർവാൻ സംവിധാനം ചെയ്യുന്നത് ആകാശ് ഖുറാന ആണ്.ചിത്രത്തിന്റെ കഴിഞ്ഞ ഷെഡ്യൂൾ ഊട്ടിയിലായിരുന്നു ചിത്രീകരിച്ചത്. അതിന് ശേഷമാണ് തൃശ്ശൂരിലെ പുത്തൻ ചിറയിൽ ചിത്രീകരണം ആരംഭിച്ചത്. കൊച്ചിയിലും
കാർവാന്റെ ചിത്രീകരണം ഉണ്ട്.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.