ഓണം റിലീസ് ആയ വമ്പൻ താരങ്ങളുടെ ചിത്രങ്ങൾക്കിടയിലും യുവതാരങ്ങളുടെ കാപ്പുചീനോ ശ്രദ്ധ നേടുന്നു. യുവതാരങ്ങളെ അണിനിരത്തി നൗഷാദ് സംവിധാനം ചെയ്ത കാപ്പുചീനോ റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്.
ഈ ഓണം താരചിത്രങ്ങളാൽ സമ്പന്നമായിരുന്നു. സൂപ്പര്‍ സ്റ്റാര്‍ മോഹൻലാലിന്‍റെ വെളിപാടിന്‍റെ പുസ്തകം, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറാ, പ്രിഥ്വിരാജിന്‍റെ ആദം ജോൺ, നിവിൻ പോളിയുടെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള തുടങ്ങിയ ഓണചിത്രങ്ങളുടെ ആവരവങ്ങൾ തിയേറ്ററുകളില്‍ നിലനിൽക്കുമ്പോഴാണ് യുവതാരങ്ങളുടെ കാപ്പുചീനോ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്തത്. എന്നാൽ വമ്പൻ ചിത്രങ്ങളുടെ വിജയങ്ങൾക്കിടയിലും കാപ്പുചീനോ പ്രദർശനം തുടരുകയാണ്.
ധർമജൻ ബോൾഗാട്ടി, അൻവർ ഷരീഫ്, അനീഷ് ജി മേനോൻ, സുനിൽ സുഗത തുടങ്ങിയവരാണ് കാപ്പുചീനോവിലെ കേന്ദ്രകഥാപാത്രങ്ങൾ. നല്ല പ്രതികരണമാണ് ഇതിനോടകം തിയറ്ററുകളിൽ നിന്നും കാപ്പുചീനോക്ക് ലഭിച്ചത്.കോമഡിക്ക് പ്രാധാന്യം നൽകിയ ചിത്രത്തിലെ കോമഡി സീനുകൾക്കൊക്കെ നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്. തുടർന്നുള്ള ദിവസങ്ങളിലും ഇതേ റിപ്പോർട്ട് തുടരുമെന്നാണ് സിനിമ കണ്ട പ്രേക്ഷകരുടെ അഭിപ്രായങ്ങളിൽ നിന്നും വ്യക്തമാവുന്നത്.
പാനിങ് കാം ഫിലിംസിന്റെ ബാനറിൽ ചിത്രം നിർമിക്കുന്നത് ഡോക്ടർ സ്കോട്ട് ആണ്. നൗഷാദ് തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത കാപ്പുചീനോക്ക് സംഗീതം നൽകിയിരിക്കുന്നത് ഹിഷാം അബ്ദുൽ വഹാബ് ആണ്. നൂറുദ്ധീൻ ബാവ ആണ് ഛായാഗ്രാഹകൻ.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.