മലയാളത്തിന്റെ പ്രിയ യുവതാരം ദുല്ഖര് സല്മാന് നായകനാകുന്ന ആദ്യ ഹിന്ദി ചിത്രത്തിന് പേരിട്ടു. കര്വാന് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില് ദുല്ഖറിനൊപ്പം പ്രശസ്ഥ ബോളിവുഡ് താരം ഇര്ഫാന് ഖാനും അഭിനയിക്കുന്നു. ഗേള് ഇന് ദി സിറ്റി പോലുള്ള വെബ് സീരീസുകളിലൂടെ ശ്രദ്ധേയയായ മിഥില പാല്ക്കര് ആണ് ചിത്രത്തില് നായികയാകുന്നത്.
കഴിഞ്ഞ ദിവസം കര്വാന്റെ ഷൂട്ടിങ്ങ് ഊട്ടിയില് ആരംഭിച്ചു. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള് ഊട്ടിയിലും കൊച്ചിയിലും മുംബൈയിലുമാണ്. ചിത്രത്തിന്റെ ലൊക്കേഷന് ചിത്രങ്ങള് സോഷ്യല് മീഡിയകളില് വൈറലായി കൊണ്ടിരിക്കുകയാണ്.
ബോളിവുസ് സംവിധായകന് ആകര്ഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുല്ഖറിന്റെ വേഷത്തിനായി ആദ്യം അഭിഷേക് ബച്ചനെയായിരുന്നു സംവിധായകന് പ്ലാന് ചെയ്തത് പിന്നീട് ഈ അവസരം ദുല്ഖറിനെ തേടിയെത്തുകയായിരുന്നു.
ബാംഗ്ലൂര് സ്വദേശിയായ ഒരു ചെറുപ്പക്കാരന്റെ വേഷത്തിലാണ് ദുല്ഖര് ഈ ചിത്രത്തില് വേഷമിടുന്നത്.
രണ്ടു ചിത്രങ്ങളാണ് ദുല്ഖറിന്റേതായി റിലീസിങ്ങിന് ഒരുങ്ങുന്നത്. ബോളിവുഡ് സംവിധായകന് ബിജോയ് നമ്പ്യാര് ഒരുക്കുന്ന ബഹുഭാഷാ ചിത്രം സോളോ, സൌബിന് ഷാഹിര് ഒരുക്കുന്ന പറവ എന്നിവ അടുത്ത മാസങ്ങളിലായി തിയേറ്ററുകളില് എത്തും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.