നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ അല്‍ത്താഫ് സലീം ഒരുക്കുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഒരു വടക്കന്‍ സെല്‍ഫി, പ്രേമം, ആക്ഷന്‍ ഹീറോ ബിജു, ജേക്കബിന്റെ സ്വര്‍ഗ രാജ്യം, സഖാവ് എന്നീ ഹിറ്റുകള്‍ക്ക് ശേഷം നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രം കൂടിയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള.
നൂറിലധികം തിയേറ്ററുകളിലാണ് നാളെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള റിലീസ് ചെയ്യുന്നത്. മലയാളത്തിലെ പ്രശസ്ഥ ബാനറായ ഈ ഫോര്‍ എന്റര്‍ടൈമെന്റ്സും സ്റ്റുഡിയോ 11 റിലീസും ചേര്‍ന്നാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
നിവിന്‍ പോളിയുടെ തന്നെ നിര്‍മ്മാണ കമ്പനിയായ പോളി ജൂനിയര്‍ പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആക്ഷന്‍ ഹീറോ ബിജു വിന് ശേഷം നിവിന്‍ പോളി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള.
ഓണ ചിത്രമായി റിലീസ് ചെയ്യുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ഏറ്റുമുട്ടേണ്ടി വരുന്നത് മറ്റ് 3 വമ്പന്‍ സിനിമകളോടാണ്. മമ്മൂട്ടി നായകനായി എത്തുന്ന പുള്ളിക്കാരന് സ്റ്റാറാ, പൃഥ്വിരാജ് നായകനാകുന്ന ആദം ജോണ്‍ എന്നീ ചിത്രങ്ങളും നാളെയാണ് റിലീസ്. കൂടാതെ മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകം ഇന്ന് തിയേറ്ററുകളില്‍ എത്തുകയും ചെയ്തു. ആരാകും ഇത്തവണ ഓണം വിന്നര്‍ എന്ന് കാത്തിരുന്ന് കാണാം.
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
This website uses cookies.