അന്പതാമത് കേരളാ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് ഉച്ചക്ക് മന്ത്രി എ കെ ബാലൻ പ്രഖ്യാപിച്ചു. 2019 ലെ മലയാള സിനിമയിലെ ഏറ്റവും മികച്ച പ്രകടനങ്ങൾക്കുള്ള അവാർഡുകളാണ് ഇന്ന് പ്രഖ്യാപിക്കപ്പെട്ടത്. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ചെയർമാൻ അവാർഡ് ജൂറിയിൽ സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഡിറ്റർ എൽ.ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ്.രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് (മെംബർ സെക്രട്ടറി) എന്നിവരും അംഗങ്ങൾ ആയിരുന്നു. നൂറ്റിപ്പത്തൊൻപതു ചിത്രങ്ങൾ മത്സരിച്ച അവാർഡിൽ അവസാന ഘട്ടത്തിലേക്ക് യോഗ്യത നേടിയത് ഇരുപതിലധികം ചിത്രങ്ങളാണ്. മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ റിലീസ് ചെയ്യാത്ത ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ അറബിക്കടലി൯ന്റെ സിംഹമടക്കമുള്ള ചിത്രങ്ങൾ മത്സര രംഗത്ത് ഉണ്ടായിരുന്നു. മികച്ച നടനായി സുരാജ് വെഞ്ഞാറമൂട് തിരഞ്ഞെടുക്കപെട്ടപ്പോൾ മികച്ച നടിയായി മാറിയത് ബിരിയാണി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കനി കുസൃതി ആണ്. നിവിൻ പോളി, അന്നാ ബെൻ, പ്രിയംവദ കൃഷ്ണൻ എന്നിവർ മൂത്തൊൻ, ഹെലൻ, തൊട്ടപ്പൻ എന്നീ ചിത്രങ്ങളിലൂടെ സ്പെഷ്യൽ ജൂറി അവാർഡുകൾ നേടി.
മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് വാസന്തി എന്ന ചിത്രമാണ്. ലിജോ ജോസ് പെല്ലിശ്ശേരി ജെല്ലിക്കെട്ടിലൂടെ മികച്ച സംവിധായകൻ ആയി മാറി. മികച്ച സ്വഭാവ നടനായി കുമ്പളങ്ങി നൈറ്റ്‌സിലൂടെ ഫഹദ് ഫാസിൽ മാറിയപ്പോൾ മികച്ച സംഗീത സംവിധായകൻ ആയതു കുമ്പളങ്ങി നൈറ്റ്‌സിലൂടെ തന്നെ സുഷിൻ ശ്യാം ആണ്. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് ആയി ലൂസിഫർ, മരക്കാർ എന്നീ ചിത്രങ്ങളിലൂടെ നടൻ വിനീത് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സ്വഭാവ നടിയായി വാസന്തിയിലെ പ്രകടനത്തിലൂടെ സ്വാസിക മാറിയപ്പോൾ, ബ്രിന്ദ മാസ്റ്ററും പ്രസന്ന മാസ്റ്ററും മരക്കാരിലൂടെ മികച്ച നൃത്ത സംവിധായകർക്കുള്ള അവാർഡ് നേടി. ആൻഡ്രോയിഡ് കുഞ്ഞപ്പൻ ഒരുക്കിയ രതീഷ് പൊതുവാൾ മികച്ച നവാഗത സംവിധായകൻ ആയി മാറിയപ്പോൾ മരക്കാർ എന്ന ചിത്രത്തിലെ വി എഫ് എക്സ് ഒരുക്കിയതിനു സിദ്ധാർഥ് പ്രിയദർശൻ പുരസ്‍കാരം നേടി. മനോജ് കാന സംവിധാനം ചെയ്ത കെഞ്ചീര എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചപ്പോൾ കുമ്പളങ്ങി നൈറ്റ്സ് നിർമ്മിച്ച ഫഹദ്, നസ്രിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ നിര്മാതാക്കൾക്കുള്ള പുരസ്‌കാരം നേടി.
മറ്റു പ്രധാന അവാർഡുകൾ ഇങ്ങനെ;
മികച്ച ലേഖനം: മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേല്‍ക്കൈ നേടുന്ന കാലം ബിപിന്‍ ചന്ദ്രന്‍.
കുട്ടികളുടെ ചിത്രം: നാനി.
മികച്ച ചിത്രസംയോജകന്‍: കിരണ്‍ദാസ്.
കലാമൂല്യമുള്ള ജനപ്രിയ ചിത്രം: കുമ്പളങ്ങി നൈറ്റ്‌സ്.
മികച്ച ഗായിക: മധുശ്രീ നാരായണന്‍.
മികച്ച ഗായകന്‍: നജീം അര്‍ഷാദ്.
മികച്ച ബാലതാരം കാതറിന്‍ വിജി.
മികച്ച ഛായാഗ്രാഹകൻ: പ്രതാപ് വി നായർ.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.