[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മരക്കാരിലൂടെ ആദ്യ സംസ്ഥാന പുരസ്ക്കാരം നേടി പ്രിയദർശന്റെ മകനും..

കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മലയാള സിനിമയിലെ എക്കാലത്തേയും വലിയ ചിത്രമായ മരക്കാർ കോവിഡ് പ്രതിസന്ധിയെ തുടർന്ന് അടുത്ത വർഷത്തേക്ക് റിലീസ് മാറ്റി വെച്ച ചിത്രങ്ങളിൽ ഒന്നാണ്. വമ്പൻ താരനിരയിൽ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായി എത്താനിരുന്ന ഈ ചിത്രം അഞ്ചു ഭാഷകളിൽ ഒരേ ദിവസം റിലീസ് ചെയ്യാൻ പോകുന്ന ആദ്യ മലയാള ചിത്രവുമാണ്. കഴിഞ്ഞ വർഷം ഡിസംബർ മുപ്പത്തിയൊന്നിന് മുൻപ് തന്നെ സെൻസർ ചെയ്തിരുന്നത് കൊണ്ട് അന്പതാമത്‌ കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിലും മരക്കാർ മത്സരിച്ചു. മൂന്നു അവാർഡുകളാണ് ഈ ചിത്രം ഇപ്പോൾ കരസ്ഥമാക്കിയത്. ഇതിലെ അർജുൻ അവതരിപ്പിച്ച കഥാപാത്രത്തിന് വേണ്ടിയുള്ള ഡബ്ബിങ്ങിന് നടൻ വിനീതും, നൃത്ത സംവിധാനത്തിന് ബ്രിന്ദ മാസ്റ്റർ, പ്രസന്ന മാസ്റ്റർ എന്നിവരും അതുപോലെ വി എഫ് എക്സ് സൂപ്പർവൈസർ എന്ന നിലയിൽ സിദ്ധാർഥ് പ്രിയദർശനും ആണ് അവാർഡിന് അർഹരായവർ.

ഓസ്കാർ പുരസ്‍കാരം നേടിയ ചിത്രങ്ങളിൽ വരെ വി എഫ് എക്സ് ജോലികൾ ചെയ്ത ആനി ബ്രെയിൻ ആണ് മരക്കാരിനു വേണ്ടിയും വി എഫ് എക്സ് ജോലികൾ ചെയ്തത്. വിദേശത്തു വി എഫ് എക്സ് സംബന്ധമായ ജോലികൾ ചെയ്തിരുന്ന സിദ്ധാർഥ് മരക്കാർ ചെയ്യുന്നതിനായി ജോലി ഉപേക്ഷിച്ചു തിരിച്ചു വരികയായിരുന്നു. ഏതായാലും വി എഫ് എക്സ് സൂപ്പർവൈസർ ആയി ജോലി ചെയ്ത ആദ്യ ചിത്രം തന്നെ അച്ഛന്റെ ഒപ്പം ആയതിലും ആദ്യ മലയാള ചിത്തത്തിനു തന്നെ സംസ്ഥാന പുരസ്‍കാരം സ്വന്തമാക്കാൻ സാധിച്ചതിലും സിദ്ധാർത്ഥിന് അഭിമാനിക്കാം. പ്രിയദർശൻ- ലിസി ദമ്പതികളുടെ മകൾ ആയ കല്യാണി പ്രിയദർശനും ഇപ്പോൾ തെന്നിന്ത്യൻ സിനിമയിൽ ഏറെ അറിയപ്പെടുന്ന നായികാ താരമാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.