നിവിന് പോളി നായകനാകുന്ന പുതിയ ചിത്രം ഞണ്ടുകളുടെ നാട്ടില് ഒരിടവേള റിലീസിങ്ങിന് ഒരുങ്ങുകയാണ്. പുതുമുഖം ഐശ്വര്യ ലക്ഷ്മി, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തില് നായികമാരായി എത്തുന്നത്. ഞാന് സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി ചിത്രത്തിന് ശേഷം അഹാന കൃഷ്ണ അഭിനയിക്കുന്ന ചിത്രം കൂടെയാണ് ഞണ്ടുകളുടെ നാട്ടില് ഒരിടവേള.
എന്നാല് ഞണ്ടുകളുടെ നാട്ടില് ഒരിടവേളയില് താന് ആദ്യം അഭിനയിക്കാന് തയ്യാറായില്ല എന്ന് തുറന്ന് പറയുകയാണ് അഹാന കൃഷ്ണ. ഒരു തമിഴ് മാധ്യമത്തിന് നല്കിയ ഇന്റര്വ്യൂയിലാണ് ഈ കാര്യം അഹാന കൃഷ്ണ വെളിപ്പെടുത്തിയത്.
“ഞണ്ടുകളുടെ നാട്ടില് ഒരിടവേളയില് നിവിന് പോളിയുടെ സഹോദരിയുടെ വേഷത്തിനായിരുന്നു എന്നെ സമീപിച്ചത്. ഞാന് ആദ്യം താല്പര്യമില്ലെന്ന് പറഞ്ഞു. എന്നാല് കഥ മുഴുവന് കേട്ടപ്പോള് എനിക്കു ഇഷ്ടം തോന്നി. അങ്ങനെയാണ് ആ വേഷം ചെയ്യാന് ഞാന് തീരുമാനിച്ചത്” അഹാന പറയുന്നു.
“അജിത്ത്, സൂര്യ, വിജയ് എന്നിവര്ക്കൊപ്പം അഭിനയിക്കുക എന്നത് സ്വപ്നമാണ്. നല്ല അവസരങ്ങള് കിട്ടുകയാണെങ്കില് തമിഴിലും അഭിനയിക്കും” അഹാന കൂട്ടിച്ചേര്ത്തു.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.