മലയാളി പ്രേക്ഷകര് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വെളിപാടിന്റെ പുസ്തകം ടീസര് ഇന്ന് റിലീസ് ചെയ്തു. നടന് മോഹന്ലാല് തന്റെ ഒഫീഷ്യല് ഫേസ്ബുക്ക് പേജ് വഴിയാണ് ടീസര് പുറത്ത് ഇറക്കിയത്.
ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ട് തുടങ്ങുന്ന ടീസറില് 2 ഗെറ്റപ്പിലാണ് മോഹന്ലാല് എത്തുന്നത്. കുട്ടികള് ഡ്രാക്കുള എന്ന് വിളിക്കുന്ന പ്രൊഫസര് മൈക്കിള് ഇടിക്കുളയായാണ് ചിത്രത്തില് മോഹന്ലാല് വേഷമിടുന്നത്.
മികച്ച പ്രതികരണമാണ് സോഷ്യല് മീഡിയയില് ചിത്രത്തിന്റെ ടീസറിന് ലഭിക്കുന്നത്. ഒരു മണിക്കൂര് കൊണ്ട് ഒരു ലക്ഷം പേരാണ് ഫേസ്ബുക്ക് വഴി ഈ വീഡിയോ കണ്ടത്.
പുതുതായി ഒരു കോളേജില് പഠിപ്പിക്കാന് എത്തുന്ന പ്രൊഫസറും കുട്ടികളും തമ്മിലുള്ള ബന്ധമാണ് ഈ സിനിമ പറയുന്നത് എന്നാണ് ടീസര് നല്കുന്ന സൂചന.
രസകരമായ രീതിയില് കട്ട് ചെയ്തിരിക്കുന്ന ടീസറിന്റെ ഒടുവില് രണ്ടാമത്തെ ഗെറ്റപ്പില് മോഹന്ലാല് എത്തുമ്പോള് അല്പ്പം സസ്പെന്സും നില നിര്ത്തുന്നുണ്ട്.
ടീസറില് മോഹന്ലാലിന്റെ രണ്ടാമത്തെ ഗെറ്റപ്പിലെ എന്ട്രി ശെരിക്കും ആവേശം പകരുന്നതാണ്. ഷാന് റഹ്മാന്റെ സംഗീതം ഒരു മാസ്സ് ഫീല് തന്നെ ആ രംഗത്തിന് നല്കുന്നുണ്ട്.
ശരത് കുമാര്, അനൂപ് മേനോന്, രേഷ്മ രാജന്, സിദ്ധിക്ക്, സലീം കുമാര് തുടങ്ങിയ ഒരു വലിയ താര നിര തന്നെ ചിത്രത്തില് ഉണ്ട്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.