മെഗാസ്റ്റാര് മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ഹിറ്റ് കഥാപാത്രങ്ങളില് ഒന്നാണ് സേതുരാമയ്യര് CBI. ബുദ്ധിമാനായ കുറ്റാന്വേഷകനായി മമ്മൂട്ടി വെള്ളിത്തിരയില് എത്തിയപ്പോള് മലയാളത്തിലെ മികച്ച കുറ്റാന്വേഷണ സിനിമകളായ ഒരു സിബിഐ ഡയറിക്കുറിപ്പ്, സേതുരാമയ്യര് സിബിഐ തുടങ്ങിയ സിനിമകളാണ് മലയാളത്തിന് ലഭിച്ചത്.
സേതുരാമയ്യര് പരമ്പരയിലെ അഞ്ചാമത്തെ സിനിമകള് ഒരുങ്ങുന്നു എന്ന വാര്ത്തകള് വന്നു തുടങ്ങിയിട്ട് 3 വര്ഷങ്ങളായി. ആരാധകര് ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ കാത്തിരുന്നത്.
ഇതാ ആരാധകര്ക്ക് ഒരു സന്തോഷ വാര്ത്ത. സിബിഐ പരമ്പരയിലെ അഞ്ചാം ചിത്രം ഒരുങ്ങുകയാണ്. അടുത്ത വര്ഷം ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും.
മമ്മൂട്ടി വീണ്ടും സേതുരാമയ്യര് ആയി എത്തുമ്പോള് മുകേഷും ജഗതിയും ഇത്തവണ സിബിഐ പരമ്പരയില് ഉണ്ടാകില്ല.
1988ല് ആണ് കെ മധു-എസ് എന് സ്വാമി-മമ്മൂട്ടി കൂട്ടുകെട്ടില് CBI പരമ്പരയിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് ഇറങ്ങുന്നത്. ബോക്സോഫീസില് വലിയ ചലനങ്ങളാണ് ചിത്രം ഉണ്ടാക്കിയത്.
തുടര്ന്ന് 1989ല് ജാഗൃതയുമായി ഇവര് വീണ്ടും ഒന്നിച്ചെങ്കിലും വലിയൊരു ഹിറ്റ് ഉണ്ടാക്കാന് ഈ ചിത്രത്തിന് കഴിഞ്ഞില്ല.
2004ലാണ് സിബിഐ പരമ്പരയിലെ മൂന്നാം ഭാഗമായ സേതുരാമയ്യര് സിബിഐ എത്തുന്നത്. ആ വര്ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില് ഒന്നായിരുന്നു ഈ ചിത്രം.
2005ല് നേരറിയാന് സിബിഐയുമായി ഇവര് വീണ്ടും എത്തിയെങ്കിലും ചിത്രം ബോക്സോഫീസ് പരാജയമായി.
എന്തു തന്നെയായാലും സിബിഐ ആയി മമ്മൂട്ടിയെ വെള്ളിത്തിരയില് കാണാനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.