മറ്റൊരു താര പുത്രന്‍ കൂടി വെള്ളിത്തിരയിലേക്ക് എത്തുന്നു. തമിഴ് സൂപ്പര്‍ താരം വിക്രമിന്‍റെ മകന്‍ ധ്രുവ് വിക്രം ആണ് നായകനായി എത്തുന്ന പുതിയ താരം. തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായി മാറിയ അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിന്‍റെ തമിഴ് പതിപ്പിലൂടെയാണ് ധ്രുവ് നായകനാകുന്നത്.
തെലുങ്കില്‍ ഈ വര്‍ഷം ഏറെ ശ്രദ്ധ നേടിയ സിനിമയാണ് അര്‍ജുന്‍ റെഡ്ഡി. സ്ഥിരം തെലുങ്ക് സിനിമകളുടെ ശൈലിയില്‍ നിന്നും മാറ്റി ഒരുക്കിയ അര്‍ജുന്‍ റെഡ്ഡി ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. 5 കോടിയോളം ബഡ്ജറ്റില്‍ ഒരുക്കിയ സിനിമ 50 കോടിയില്‍ അധികമാണ് ബോക്സോഫീസില്‍ നിന്നും കൊയ്തത്.
തെലുങ്ക് യുവതാരം വിജയ് ദേവരുകൊണ്ടയാണ് അര്‍ജുന്‍ റെഡ്ഡിയില്‍ നായകനായി എത്തിയിരുന്നത്. ധ്രുവിനെ നായകനാക്കി അര്‍ജുന്‍ റെഡ്ഡി തമിഴില്‍ റീമേക്ക് ചെയ്യുമ്പോള്‍ സിനിമ ആസ്വാദകരുടെ പ്രതീക്ഷകള്‍ ഏറെയാണ്.
മലയാളത്തിലെ പ്രശസ്ഥ നിര്‍മ്മാണ കമ്പനിയായ ഇ 4 എന്‍റര്‍ടൈന്‍മെന്‍റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒട്ടേറെ നല്ല സിനിമകള്‍ ഒരുക്കിയ ഇ 4 എന്‍റര്‍ടൈന്‍മെന്‍റിന്‍റെ ആദ്യ തമിഴ് ചിത്രം കൂടെയാണിത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.