ദിലീപ് നായകനായി എത്തിയ പുതിയ ചിത്രം രാമലീല തിയേറ്ററുകളില് മികച്ച പ്രതികരണം നേടി കുതിക്കുകയാണ്. ഈയടുത്ത് ദിലീപിന്റെ കയറില് ലഭിച്ച ഏറ്റവും വലിയ ഓപ്പണിങ് ആണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ സന്തോഷ വേളയില് പക്ഷേ ദിലീപിന് നിരാശ തന്നെയാണ് ഫലം.
തന്റെ സിനിമ സൂപ്പര് ഹിറ്റായി കുതിപ്പ് തുടങ്ങുമ്പോള് നായകന് ജയിലിലാണ്.കൊച്ചിയില് യുവ നടിയെ ആക്രമിച്ച ഗൂഡാലോചന കേസില് ദിലീപ് അറസ്റ്റില് ആയതിന് ശേഷം പല തവണ റിലീസ് മാറ്റി വെച്ച രാമലീല ഇന്നാണ് തിയേറ്ററുകളില് എത്തുന്നത്.
ആദ്യ ഷോ കഴിഞ്ഞപ്പോള് മുതല് സിനിമയ്ക്ക് വമ്പന് പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമയുടെ റിലീസിന് ശേഷം സംവിധായകന് അരുണ് ഗോപി, നിര്മ്മാതാവ് ടോമിച്ചന് മുളകുപാടം, പ്രൊഡക്ഷന് കണ്ട്രോളര് നോബിള് ജേക്കബ് എന്നിവര് ദിലീപിനെ കാണാനായി ജയിലില് പോയിരുന്നു.
സിനിമയുടെ വിജയ വാര്ത്തയറിഞ്ഞു ദിലീപ് ജയിലില് പൊട്ടിക്കരയുകയായിരുന്നു. തിയേറ്ററുകളില് മികച്ച അഭിപ്രായവും കലക്ഷനും ചിത്രം നേടുന്നതായി അവര് ദിലീപിനെ അറിയിച്ചെങ്കിലും കൂടുതലൊന്നും ദിലീപ് പറഞ്ഞില്ല.
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
This website uses cookies.