ഞായറാഴ്ച തലശ്ശേരിയിൽ നടന്ന കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് മേളയിൽ മോഹൻലാൽ മമ്മൂട്ടി തുടങ്ങിയ മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ ആരും തന്നെ പങ്കെടുത്തിട്ടില്ലായിരുന്നു. പ്രമുഖ താരങ്ങൾ ആരും വന്നില്ലെങ്കിലും മലയാളത്തിൽ നല്ല സിനിമകൾ ഉണ്ടാകുമെന്ന് മികച്ച നടനുള്ള അവാർഡ് ഏറ്റുവാങ്ങിയ വിനായകൻ പറഞ്ഞു.
രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിൽ ഗംഗയെന്ന കഥാപാത്രത്തെ അഭിനയിച്ച വിനായകന്റെ ഉജ്വല പ്രകടനത്തിനായിരുന്നു മികച്ച നടനുള്ള സംസ്ഥാന അവാർഡ് വിനായകനെ തേടിയെത്തിയത്.
പ്രമുഖതാരങ്ങളുടെ അസാന്നിധ്യം രൂക്ഷവിമർശനത്തിന് ഇടയായിരുന്നു. ഒപ്പമുള്ള താരത്തെ പിന്തുണക്കണമെന്നും ഇത്തരം വേദികളിൽ താരങ്ങളുടെ സാന്നിദ്യം അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.
പ്രമുഖ താരങ്ങള്‍ ആരും വന്നില്ലെങ്കിലും പ്രശ്‌നമില്ല, സിനിമയുണ്ടാകുമെന്നാണ് വിനായകൻ പ്രതികരിച്ചത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ പ്രമുഖ താരങ്ങള്‍ പങ്കെടുക്കാത്തതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയെ തകര്‍ക്കാന്‍ കഴിയില്ല. ഇന്നു ഞാന്‍ തിളങ്ങി. നാളെ മറ്റൊരാള്‍ തിളങ്ങുമെന്നും വിനായകന്‍ പറഞ്ഞു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.