മകള് മീനാക്ഷി ദിലീപിനെ കാണാനായി മഞ്ജു വാര്യര് ആലുവയിലെ ദിലീപിന്റെ വീട്ടില് ചെന്നു എന്ന് കുറച്ചു ദിവസങ്ങളായി സോഷ്യല് മീഡിയയില് വാര്ത്തകള് വന്നിരുന്നു. മലയാളത്തിലെ പ്രമുഖ ചാനലുകളുടെ ഓണ്ലൈന് പോര്ട്ടലുകളിലും ഈ രീതിയില് ഉള്ള വാര്ത്തകള് പ്രചരിച്ചു.
കൊച്ചിയില് നടി ആക്രമിക്കപ്പെട്ട കേസില് ദിലീപിനെതിരെ ആദ്യം ആരോപണങ്ങള് ഉന്നയിച്ചത് മഞ്ജു വാര്യര് ആണെന്ന് മാധ്യമങ്ങള് റിപ്പോര്ട് ചെയ്തിരുന്നു.
അതേ തുടര്ന്ന് മകള് മീനാക്ഷിയ്ക്ക് ഉള്ള തെറ്റിദ്ധാരണകള് മാറ്റാന് വേണ്ടിയാണ് മഞ്ജു വാര്യര് ദിലീപിന്റെ വീട്ടില് പോയത് എന്നാണ് വാര്ത്തകള് വന്നത്.
ദിലീപിന്റെ വീട്ടില് പോയ മഞ്ജുവിനെ ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയായ കാവ്യ മാധവന് സ്വീകരിച്ചു എന്നും എന്നാല് മകള് മീനാക്ഷി സംസാരിക്കാന് കൂട്ടാക്കിയില്ല എന്നും വാര്ത്തകളില് പറയുന്നു.
എന്നാല് ഇതെല്ലാം വെറും വ്യാജമാണെന്നാണ് മഞ്ജു വാര്യരുമായി അടുത്ത വൃത്തങ്ങള് പറയുന്നത്. മഞ്ജു വാര്യര് പുതിയ ചിത്രമായ ആമിയുടെ ഷൂട്ടിങ്ങുമായി ബന്ധപെട്ട് കൊല്ക്കത്തയില് ആണ് പിന്നെ എങ്ങനെ ഈ വാര്ത്തകള് സത്യമാകുമെന്ന് ഇവര് ചോദിക്കുന്നു.
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
This website uses cookies.