ഓണച്ചിത്രമായി എത്തിയ ഞണ്ടുകളുടെ നാട്ടില് ഒരിടവേള മികച്ച ഫാമിലി സപ്പോട്ടുമായി മുന്നേറുകയാണ്. നിവിന് പോളി നായകനാകുന്ന ചിത്രം എല്ലാ പ്രായക്കാരെയും രസിപ്പിക്കുന്നു എന്നതാണ് തിയേറ്ററുകളിലെ ഹൌസ്ഫുള് ബോര്ഡുകള് തെളിയിക്കുന്നത്.
ഒരു വടക്കന് സെല്ഫി, പ്രേമം, ആക്ഷന് ഹീറോ ബിജു, ജേക്കബിന്റെ സ്വര്ഗരാജ്യം, സഖാവ് എന്നീ നിവിന് പോളിയുടെ തുടര്ച്ചയായ ഹിറ്റുകള്ക്ക് പിന്നാലേ എത്തിയ ഈ ചിത്രവും ഹിറ്റ് ചാര്ട്ടില് ഇടം നേടുമെന്നാണ് കരുതുന്നത്.
റിലീസ് ചെയ്ത തിയേറ്ററുകളില് നിന്നുമെല്ലാം നല്ല പ്രതികരണമാണ് കുടുംബ പ്രേക്ഷകര്ക്കിടയില് നിന്നും ഞണ്ടുകളുടെ നാട്ടില് ഒരിടവേളയ്ക്ക് ലഭിക്കുന്നത്.
നിവിന് പോളിയുടെയും ശാന്തി കൃഷ്ണയുടെയും പ്രകടനം ഏറെ പ്രശംസ നേടുന്നുണ്ട്. വര്ഷങ്ങള്ക്ക് ശേഷം സിനിമയിലേക്കുള്ള തിരിച്ചു വരവ് ശാന്തി കൃഷ്ണ ഗംഭീരമാക്കിയിട്ടുണ്ട്. നിവിന് പോളി പതിവ് പോലെ തന്നെ പ്രേക്ഷകരെ രസിപ്പിക്കുന്നു.
ലാല്, അഹാന കൃഷ്ണ, സൈജു കുറുപ്പ്, സൃന്ത, ദിലീഷ് പോത്തന്, സിജു വില്സണ് തുടങ്ങിയ വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്. പുതുമുഖം ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില് നായികയാകുന്നത്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.