ഈ വര്ഷത്തെ ഓണക്കാലം എത്തിയിരിക്കുകയാണ്. പ്രതീക്ഷകളോടെ ഒട്ടേറെ സിനിമകളാണ് റിലീസിന് വേണ്ടി ഒരുങ്ങുന്നത്. ഓണക്കാല ചിത്രങ്ങളില് ഏറെ പ്രതീക്ഷകള് ഉള്ള ഒരു ചിത്രമാണ് നിവിന് പോളി നായകനാകുന്ന ഞണ്ടുകളുടെ നാട്ടില് ഒരിടവേള.
സെപ്തംബര് 1നാണ് ഞണ്ടുകളുടെ നാട്ടില് ഒരിടവേള തിയേറ്ററുകളിലേക്ക് എത്തുന്നത്. ക്ലീന് U സെര്ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നിവിന് പോളിയുടെ പതിവ് സിനിമകള് പോലെ കുടുംബ പ്രേക്ഷകരെ മുന്നില് കണ്ട്കൊണ്ടോരു ചിത്രം തന്നെയാണ് ഇതും.
കുര്യന് ചാക്കോ എന്ന രസികന് കഥാപാത്രമായാണ് ചിത്രത്തില് നിവിന് പോളി എത്തുക. നിവിന് പോളി തന്നെയാണ് ചിത്രം നിര്മ്മിക്കുന്നതും. സൂപ്പര് ഹിറ്റായി മാറിയ ആക്ഷന് ഹീറോ ബിജുവിന് ശേഷം നിവിന് പോളി നിര്മ്മിക്കുന്ന ചിത്രം കൂടിയാണിത്.
പുതുമുഖ നായിക ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില് നിവിന് പോളിയുടെ നായികയായി എത്തുന്നത്. ഞാന് സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി ചിത്രത്തില് നായികയായ ആഹാന കൃഷ്ണ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നു. .
ലാല്, ദിലീഷ് പോത്തന്, സൈജു കുറുപ്പ്, ശാന്തി കൃഷ്ണ, സിജു വില്സണ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.