കൊല്‍ക്കത്തയിലെ കുപ്പത്തൊട്ടിയില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കുഞ്ഞിനെ കിട്ടി. വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‍റെ കാര്യം ഒരു പത്രത്തില്‍ നിന്നുമാണ് ബോളിവുഡ് താരം മിഥുന്‍ ചക്രവര്‍ത്തി അറിയുന്നത്. അനാഥാലയത്തില്‍ എത്തിയ ആ കുഞ്ഞിനെ മിഥുന്‍ ചക്രവര്‍ത്തി ദത്തെടുത്ത് എടുത്ത് വളര്‍ത്തി.
അന്നത്തെ കാലത്ത് ബോളിവുഡ് ലോകത്തും പത്ര മാധ്യമങ്ങളിലും ഈ വാര്‍ത്ത നിറഞ്ഞു നിന്നു. മിഥുന്‍ ചക്രവര്‍ത്തിയുടെ നല്ല മനസിനെ വാനോളം ഉയര്‍ത്തി.
മിഥുന്‍ ചക്രവര്‍ത്തിയ്ക്കും ഭാര്യ യോഗിതയ്ക്കും ആണ്‍മക്കള്‍ക്കും ഒപ്പം ആ കുഞ്ഞ് വളര്‍ന്നു. ആ കുഞ്ഞായ ദിഷണ ചക്രവര്‍ത്തി ഇന്ന്‍ വളര്‍ന്ന് ബോളിവുഡിന്‍റെ നായികയായി മാറുകയാണ്.
വളര്‍ന്നപ്പോള്‍ ദിഷണ തന്നെയാണ് അഭിനയമാണ് തന്‍റെ വഴി എന്ന് മനസിലാക്കിയത്. സ്കൂള്‍ വിട്ടു നേരെ അഭിനയം പഠിക്കാന്‍ പോയി. അച്ഛനെ പോലെ വലിയൊരു സിനിമ താരം ആകുകയായിരുന്നു അവളുടെ ആഗ്രഹവും.
ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയിലാണ് ദിഷണ അഭിനയം പഠിച്ചത്. പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ദിഷണ ബോളിവുഡില്‍ നായികായി അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.