ഫഹദ് ഫാസില്-ശിവകാര്ത്തികേയന്-നയന്താര എന്നിവര് പ്രധാന വേഷത്തില് എത്തുന്ന വെലൈക്കാരന് റിലീസിങ്ങിന് ഒരുങ്ങുകയാണ്. സൂപ്പര് ഹിറ്റ് ചിത്രമായ തനി ഒരുവന് സംവിധാനം ചെയ്ത മോഹന് രാജയാണ് വെലൈക്കാരന് സംവിധാനം ചെയ്തിരിക്കുന്നത്.
തുടര്ച്ചയായ ഹിറ്റുകള്ക്ക് ശേഷം ശിവകാര്ത്തികേയന്, ലേഡി സൂപ്പര് സ്റ്റാര് ഇമേജുമായി നയന് താര ഒപ്പം ഫഹദ് ഫാസില് എന്ന മികച്ച നടന്റെ തമിഴ് അരങ്ങേറ്റം ഇവയെല്ലാം കൊണ്ട് തന്നെ വെലൈക്കാരന് വാര്ത്തകളില് ഇടം നേടിയിരിക്കുകയാണ്.
തമിഴ് നാട്ടില് മാത്രമല്ല കേരളത്തിലും വെലൈക്കാരനായി പ്രേക്ഷകര് കാത്തിരിക്കുന്നുണ്ട്. മലയാളത്തിലെ വമ്പന് നിര്മ്മാണ-വിതരണ കമ്പനിയായ ഈ4 എന്റര്ടെയ്ന്മെന്റ് ആണ് വെലൈക്കാരന് കേരളത്തിലെ തിയേറ്ററുകളില് എത്തിക്കുന്നത്.
നോര്ത്ത് 24 കാതം, ഗപ്പി, എസ്ര, ഗോദാ തുടങ്ങിയ ഒട്ടേറെ നല്ല ചിത്രങ്ങള് മലയാളത്തിന് സമ്മാനിച്ച ഈ4 എന്റര്ടെയ്ന്മെന്റ് തങ്ങളുടെ പുതിയ നിര്മ്മാണ സംരംഭമായ ‘ലില്ലി’യുടെ പോസ്റ്റ് പ്രൊഡക്ഷന് വര്ക്കുകളില് ആണ്. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ഈ ചിത്രം 2018ല് തിയേറ്ററുകളില് എത്തും.
നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായാണ് ഫഹദ് ഫാസില് ചിത്രത്തില് അഭിനയിക്കുന്നത് എന്നാണ് വാര്ത്തകള്. തനി ഒരുവനില് അരവിന്ദ് സാമി ചെയ്ത വില്ലന് കഥാപാത്രത്തെ അവതരിപ്പിക്കാന് ഉള്ള അവസരം ആദ്യം ഫഹദിനായിരുന്നു വന്നത് എന്നാല് ഫഹദ് ആ ചിത്രം വേണ്ടെന്ന് വെക്കുകയായിരുന്നു. ആ കഥാപാത്രം അരവിന്ദ് സാമിയുടെ വമ്പന് തിരിച്ചു വരവിനും കാരണമായി.
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
This website uses cookies.