1998ല്‍ അയാള്‍ കഥ എഴുതുകയാണ് എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തായിരുന്നു സംവൃത സുനില്‍ വെള്ളിത്തിരയിലേക്ക് വന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം 2004ല്‍ പിറന്ന ദിലീപ്-ലാല്‍ ജോസ് സിനിമയായ രസികനിലൂടെ സംവൃത നായികയായി അരങ്ങേറ്റം കുറിച്ചു.
പിന്നീടങ്ങോട്ട് ഒട്ടേറെ സിനിമയിലൂടെ സംവൃത മലയാളി പ്രേക്ഷകരുടെ പ്രിയ നായികയായി മാറി. 2012ല്‍ ഇറങ്ങിയ 101 വെഡ്ഡിങ്സ് ആണ് സംവൃത സുനില്‍ അഭിനയിച്ച അവസാന ചിത്രം.
ആ വര്‍ഷം തന്നെ അമേരിക്കന്‍ എഞ്ചിനിയറായ അഖില്‍ ജയരാജുമായുള്ള വിവാഹ ശേഷം സിനിമയോട് വിടപറഞ്ഞു സംവൃത സുനില്‍ പോയി.
വര്‍ഷങ്ങള്‍ക്ക് ശേഷം സംവൃതയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്. സംവൃതയ്ക്കും മകനുമൊപ്പം നടി നിരഞ്ജന അനൂപ് ആണ് സോഷ്യല്‍ മീഡിയയില്‍ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.
ലോഹം, പുത്തന്‍ പണം, കെയര്‍ ഓഫ് സൈറ ബാനു എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ നിരഞ്ജന അനൂപ് സംവൃതയെ കാണാന്‍ പോയപ്പോള്‍ എടുത്ത ചിത്രം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെയാണ് ആളുകളുമായി പങ്ക് വെച്ചിരിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.