മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ തിരകഥാകൃത്തുകളാണ് ബോബി- സഞ്ജയ്. ഒരുപാട് പകരം വെക്കാൻ സാധിക്കാത്ത സൃഷ്ട്ടികൾ മലയാളികൾക്ക് അവർ സമ്മാനിച്ചു. 2003 ൽ പുറത്തിറങ്ങിയ ജയറാം ചിത്രമായ എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിലൂടെയാണ് ഇരുവരും മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. ആദ്യ ചിത്രത്തിലൂടെ മികച്ചൊരു തുടക്കമാണ് ഇവർക്ക് ലഭിച്ചത്. ട്രാഫിക്, അയാളും ഞാനും തമ്മിൽ, മുംബൈ പോലീസ്, കായംകുളം കൊച്ചുണ്ണി തുടങ്ങി ഒരുപാട് സൂപ്പര്ഹിറ്റ് ചിത്രങ്ങൾക്ക് വേണ്ടി തിരക്കഥ രചിച്ചത് ബോബി- സഞ്ജയ് എന്നിവരായിരുന്നു. മനു അശോകൻ സംവിധാനം ചെയ്ത ഉയരെ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും അവസാനമായി തിരക്കഥാ രചിച്ചത്. ഒരുപാട് വമ്പൻ പ്രോജക്റ്റുകൾ ബോബി- സഞ്ജയ് കൂട്ടുകെട്ടിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കി റിലീസിന് ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രമാണ് വൺ. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു പൊളിറ്റിക്കൽ ജോണറിലാണ് ബോബി സഞ്ജയ് എന്നിവർ തിരക്കഥാ രചിച്ചിരിക്കുന്നത്. ബോബി-സഞ്ജയ് ആദ്യമായി ഒരു ദുൽഖർ ചിത്രത്തിന് വേണ്ടി തിരക്കഥാ രചിച്ചിരിക്കുകയാണ്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഒരു പോലീസ് വേഷത്തിലാണ് ദുൽഖർ സൽമാൻ പ്രത്യക്ഷപ്പെടുക. മുംബൈ പോലീസ് എന്ന ചിത്രത്തിന് ശേഷം ബോബി-സഞ്ജയ് രചിച്ചിരിക്കുന്ന പോലീസ് സ്റ്റോറി കൂടിയാണിത്. സിനിമയുടെ ചിത്രീകരണം വൈകാതെ തന്നെ തുടങ്ങും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ ബോബി- സഞ്ചയ് കൂട്ടുകെട്ടിൽ വരുന്ന പുതിയ ചിത്രത്തിന്റെ അന്നൗൻസ്മെന്റ് ഇന്നലെ ഒരുപാട് പ്രമുഖ താരങ്ങൾ നടത്തുകയുണ്ടായി. ഉയരെ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മനു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാണേക്കാണെ. ടോവിനോ തോമസ്, സുരാജ്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ തുടങ്ങിയ വമ്പൻ താര നിര തന്നെ ചിത്രത്തിന് അവകാശപ്പെടാനുണ്ട്. ബോബി-സഞ്ജയ് കൂട്ടുകെട്ടിൽ വരുന്ന ഈ 3 മൂന്ന് ചിത്രങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് സിനിമ പ്രേമികൾ ഉറ്റുനോക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.