മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് വൺ. ചിറകൊടിഞ്ഞ കിനാവുകൾ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം മെഗാ സ്റ്റാർ മമ്മൂട്ടി തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തു. ഏറെ കാത്തിരുന്ന ഈ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ആവേശത്തോടയാണ് സ്വീകരിക്കുന്നത്. പ്രശസ്ത രചയിതാക്കളായ ബോബി- സഞ്ജയ് ടീം ആദ്യമായി മമ്മൂട്ടിക്ക് വേണ്ടി തിരക്കഥ ഒരുക്കിയ ഈ ചിത്രം ഒരു പോളിറ്റകൾ ഡ്രാമ ആയാണ് ഒരുക്കുന്നത്. മമ്മൂട്ടി ആരാധകരെ ആവേശംകൊള്ളിക്കുന്ന ദിവസങ്ങൾ ആണ് ഇനി വരാൻ ഇരിക്കുന്നത്. മമ്മൂട്ടി ചാവേർ ആയി അഭിനയിക്കുന്ന പദ്മകുമാർ ചിത്രം മാമാങ്കം ഉടൻ എത്തുമ്പോൾ ക്രിസ്മസിന് എത്തുന്നത് മമ്മൂട്ടി പലിശക്കാരൻ ആയി അഭിനയിക്കുന്ന അജയ് വാസുദേവിന്റെ മാസ്സ് ചിത്രം ഷൈലോക്ക് ആണ്. അതിനു ശേഷം ആണ് വൺ റിലീസ് ചെയ്യുക. മൂന്നു വ്യത്യസ്ത തരം ചിത്രങ്ങളിൽ മൂന്നു വ്യത്യസ്ത കഥാപാത്രങ്ങളുമായാണ് മെഗാ സ്റ്റാർ ഇനിയുള്ള മാസങ്ങളിൽ ആരാധകർക്ക് മുന്നിലേക്ക് എത്തുന്നത്.
കേരളാ മുഖ്യമന്ത്രി ആയാണ് മമ്മൂട്ടി വൺ എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. കടക്കൽ ചന്ദ്രൻ എന്നാണ് ഈ ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. ഇച്ചായീസ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം അടുത്ത വർഷം ഏപ്രിൽ അല്ലെങ്കിൽ ജൂൺ മാസത്തിൽ റിലീസ് ചെയ്യും എന്നാണ് ഇപ്പോൾ നമ്മുക്ക് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുരളി ഗോപി, ജോജു ജോർജ്, രഞ്ജി പണിക്കർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനിവാസൻ, മാത്യു തോമസ്, ബാലചന്ദ്ര മേനോൻ, സുദേവ് നായർ, സുരേഷ് കൃഷ്ണ, സലിം കുമാർ, സുധീർ കരമന, ശങ്കർ രാമകൃഷ്ണൻ, അലസിയർ, ശ്യാമ പ്രസാദ്, നന്ദു, മാമുക്കോയ, മേഘനാദൻ, വി കെ ബൈജു, മുകുന്ദൻ, ജയകൃഷ്ണൻ, ജയൻ ചേർത്തല, ബാലാജി ശർമ്മ, വെട്ടുക്കിളി പ്രകാശ്, രശ്മി ബോബൻ, ഗായത്രി അരുൺ, അർച്ചന മനോജ്, പ്രമീള ദേവി, സുബ്ബ ലക്ഷ്മി എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിലൂടെ നടി അഹാന കൃഷ്നയുടെ അനുജത്തി ഇഷാനി കൃഷ്ണയും മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.