പ്രായത്തെ മറന്ന് ചെറുപ്പക്കാരെക്കാളും മികച്ച രീതിയില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തി അമ്പരപ്പിക്കുന്നത് മോഹന്‍ലാലിന്റെ സ്ഥിരം പരിപാടിയാണ്. “ഇതൊക്കെ നിങ്ങളെ കൊണ്ടേ കഴിയൂ ലാലേട്ടാ” എന്ന് ആരാധകര്‍ പറയുന്നത് വെറുതെ അല്ല എന്ന് തോന്നിപോകും ഓരോ ചിത്രങ്ങള്‍ കാണുമ്പോള്‍.
കഴിഞ്ഞ വര്‍ഷം പുലിമുരുകനിലെ തകര്‍പ്പന്‍ ഫൈറ്റ് ചെയ്തു ഞെട്ടിച്ച മോഹന്‍ലാല്‍ മഹാഭാരതയിലെ ഭീമന്റെ വേഷം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. ഇത് വരെ കാണാത്ത ലുക്കിലും ബോഡിയിലും ആയിരിയ്ക്കും മോഹന്‍ലാല്‍ എത്തുക എന്ന് മഹാഭാരതയുടെ സംവിധായകന് ശ്രീകുമാര്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്.
1000 കോടിയില്‍ ഒരുങ്ങുന്ന മഹാഭാരതയില്‍ അഭ്യാസ മുറകള്‍ പഠിക്കാനും യോദ്ധാവിന്റെ ബോഡി ആക്കിയെടുക്കാനും മാസങ്ങളോളം നീളുന്ന ട്രയിനിങിന് വേണ്ടി ഒരുങ്ങുകയാണ് മോഹന്‍ലാല്‍.
ഇന്ന് യോഗ ദിനത്തില്‍ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുള്ള ഫോട്ടോയാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ താരം. ചെറുപ്പക്കാരായ ആരാധകര്‍ പോലും തങ്ങള്‍ക്ക് ഇതൊന്നും പറ്റുന്നില്ലല്ലോ പിന്നെ എങ്ങനെയാ ലാലേട്ടാ ഈ പ്രായത്തിലും ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന രീതിയില്‍ കമന്റുകള്‍ ഇടുന്നത് കാണുമ്പോള്‍ ആരും പറഞ്ഞു പോകും, “ഇതൊക്കെ നിങ്ങളെ കൊണ്ടേ കഴിയൂ ലാലേട്ടാ”
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.