2018ലെ മഹാപ്രളയം കേരളക്കരയെ പിടിച്ചു കുലുക്കിയ ദുരന്തമായിരുന്നു. അപ്രതീക്ഷിതമായി വന്ന ദുരന്തത്തിൽ ഒരുപാട് പേർക്ക് ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടിരുന്നു. ദുരന്തത്തിന് ശേഷം ദുരന്തമുഖത്ത് നിന്നവരെ ഓർമിച്ചുകൊണ്ട് അവരുടെ സങ്കടങ്ങളും തിരിച്ചുവരവുകളും അണിയറയിൽ എത്തിക്കുകയാണെന്ന് ജൂഡ് ആന്തണി ജോസഫ് പങ്കുവെച്ചിരുന്നു. അങ്ങനെയാണ് “2018 Every One is A Hero” എന്ന ചിത്രം പിറവികൊള്ളുന്നത്. ഇപ്പോഴിതാ സിനിമ ഏപ്രിൽ 21ന് പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണെന്നാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ട ഏറ്റവും പുതിയ വാർത്ത. ഏറെ നാളത്തെ ചിത്രീകരണത്തിന് ശേഷം പ്രേക്ഷകർ കാത്തിരുന്നതുപോലെ ചിത്രം പ്രദർശനത്തിന് എത്തിക്കുകയാണ്. മലയാള സിനിമയിലെ പ്രമുഖ നടന്മാർ ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
പ്രളയ ദിനങ്ങളെ റിയലിസ്റ്റിക്കായി തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങൾ പ്രേക്ഷകർക്കു മുന്നിലെത്തിക്കും. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടക്കം സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് “2018 Every One is A Hero” ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാളത്തിൻറെ പ്രിയപ്പെട്ട താരങ്ങളായ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ്അലി, രഞ്ജി പണിക്കർ ജാഫർ ഇടുക്കി, ജൂഡ്ആന്തണി ജോസഫ്, അജു വർഗ്ഗീസ്,ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, സിദ്ദിഖ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ്ണ ബാലമുരളി, ശിവദ, തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നത്.
കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയാണ് ചിത്രത്തിൻറെ പ്രൊഡക്ഷൻ ബാനർ. അഖിൽ ജോർജ്ജാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. മോഹൻദാസാണ് പ്രൊഡക്ഷൻ ഡിസൈനർ ചിത്രസംയോജനം വഹിക്കുന്നത് ചമൻ ചാക്കോ. സംഗീതം നോബിൻ പോൾ എന്നിവരാണ്.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.