100 കോടിയുടെ തിളക്കത്തിൽ ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’. വെറും 10 ദിനം കൊണ്ട് ചിത്രം നൂറുകോടി ക്ലബ്ബിലെത്തിയ സന്തോഷത്തിലാണ് അണിയറ പ്രവർത്തകർ. മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ ദിവസത്തിൽ 100 കോടി ക്ലബ്ബിൽ എത്തിയ ചിത്രങ്ങളുടെ പട്ടികയിലേക്കാണ് ‘2018 ‘കടന്നിരിക്കുന്നത്. 12 ദിവസം കൊണ്ട് നൂറ് കോടി ക്ലബിലെത്തിയ മോഹൻലാൽ ചിത്രമായ ലൂസിഫറിനെ മറികടന്നാണ് ഒന്നാം സ്ഥാനം 2018 സ്വന്തമാക്കിയിരിക്കുന്നത്. 10 ദിനംകൊണ്ടാണ് അതിവേഗ 100 കോടി കളക്ഷൻ എന്ന നേട്ടം ജൂഡ് ആന്റണി ചിത്രം 2018 ഉണ്ടാക്കിയത്. മലയാള സിനിമകൾ തുടർച്ചയായ പരാജയങ്ങൾ നേരിടുന്ന ഈ കാലഘട്ടത്തിലാണ് വലിയ പ്രമോഷൻ പോലുമില്ലാതെ ചിത്രം വിരലിലെണ്ണാവുന്ന ദിനങ്ങൾ കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചത്. ചിത്രത്തിൻറെ വലിയ നേട്ടത്തിൽ സന്തോഷമുണ്ടെന്ന് ഓരോ അണിയറ പ്രവർത്തകരും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ട്.
കേരളത്തിൽ നിന്നുമാത്രം ചിത്രം 45 കോടിയിലേറെയാണ് കളക്ഷൻ നേടിയെടുത്തത്. ഒരാഴ്ച കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടം പിടിച്ച ചിത്രം തമിഴ്,തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിൽ കൂടി പ്രദർശനം ആരംഭിച്ചതോടെ പത്ത് ദിനം കൊണ്ട് 100 കോടി ക്ലബ്ബിലേക്ക് അതിവേഗത്തിൽ; ചിത്രത്തിൻറെ കളക്ഷൻ കുതിച്ചു കയറുകയായിരുന്നു.
ജൂഡ് ആന്തണി ജോസഫ് എന്ന സംവിധായകൻറെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായിരുന്നു ‘2018’ നേടിയെടുത്തുകൊണ്ടിരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളിലും ഇതുപോലെ തന്നെ കളക്ഷൻ തുടർന്നാൽ ഇതുവരെയുള്ള സകലകാല റെക്കോർഡുകളെ തകർത്തെറിഞ്ഞ് മലയാള സിനിമ ലോൿത്തെ ഏറ്റവും വലിയ വിജയചിത്രം ആയിമാറും
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും…
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത "ബേബി ഗേൾ" എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു…
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന്…
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്ലി കടൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ…
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
This website uses cookies.