ഇന്ത്യൻ സിനിമയിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം എന്ന ഖ്യാതിയുമായി എത്തുന്ന 2.0 ഈ വരുന്ന നവംബർ 29 നു ലോകമെമ്പാടും റിലീസ് ചെയ്യുകയാണ്. ഷങ്കർ സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ഡ ത്രീഡി ചിത്രത്തിൽ സൂപ്പർസ്റ്റാർ രജനികാന്ത്, ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ചു റിലീസിന് മുൻപേ തന്നെ ഈ ചിത്രം SS രാജമൗലി ഒരുക്കിയ ബാഹുബലി 2 സ്ഥാപിച്ച ചില റെക്കോർഡുകൾ തകർത്തു കഴിഞ്ഞു. റിലീസിന് മുൻപേ തന്നെ അഡ്വാൻസ് ബുക്കിങ്ങിലൂടെ ഈ ചിത്രം നേടിയെടുത്ത കളക്ഷൻ 120 കോടി രൂപയാണ്. റിലീസിന് മുൻപേ തന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യ തമിഴ് ചിത്രം ആയി തലൈവരുടെ 2.0 മാറി കഴിഞ്ഞു.
ഏകദേശം 600 കോടിയോളം ആണ് ഈ ചിത്രത്തിന്റെ ബജറ്റ് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രത്തിൽ അമി ജാക്സൺ ആണ് നായികാ വേഷത്തിൽ എത്തുന്നത്. എ ആർ റഹ്മാൻ സംഗീതം ഒരുക്കിയ ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത് റസൂൽ പൂക്കുട്ടി ആണ്. നീരവ് ഷാ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രം ഐമാക്സ് ത്രീഡി ടെക്‌നോളജി ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രം ആണ്. ഇതിന്റെ ടീസർ, ട്രൈലെർ എന്നിവ വമ്പൻ ജനശ്രദ്ധ നേടിയെടുത്തിരുന്നു. ടോമിച്ചൻ മുളകുപാടം ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുക. ഏകദേശം പതിനഞ്ചു കോടി രൂപയ്ക്കാണ് അദ്ദേഹം ഈ ചിത്രം ഇവിടെ വിതരണത്തിന് എടുത്തത്.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.