താനാ സേർന്ത കൂട്ടം എന്ന ചിത്രത്തിലൂടെ തന്റെ വിജയ വഴിയിലേക്ക് തിരികെയെത്തിയ സൂര്യ അതിന്റെ നൂറാം ദിവസം ആഘോഷമാക്കുകയാണ്. നൂറു ദിനങ്ങൾ വിജയകരമായി പൂർത്തീകരിച്ച താനാ സേർന്ത കൂട്ടം വീണ്ടും പ്രദർശനത്തിനെത്തിക്കുകയാണ് സൂര്യ ആരാധകർ. ചിത്രത്തെ വീണ്ടും ആഘോഷമാക്കി മാറ്റാനാണ് അവർ ഒരുങ്ങുന്നത്. ചിത്രം ഇന്ന് ചെന്നൈയിലും കോയമ്പത്തൂരും ഉൾപ്പെടെ തമിഴ്നാട്ടിലെ പ്രധാന സ്ഥലങ്ങളിലെല്ലാം വീണ്ടുമെത്തി. പടുകൂറ്റൻ ഫ്ളക്സുകളും ചിത്രങ്ങളുമാണ് ആരാധകർ ആഘോഷമാക്കുവാൻ ഒരുക്കിയിരിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ഈ ആക്ഷൻ ത്രില്ലർ ചിത്രം വിഘ്‌നേഷ് ശിവനാണ് എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഈ വർഷമാദ്യം ലോകമെമ്പാടും വലിയ റിലീസായി എത്തിയ താനാ സേർന്ത കൂട്ടം മികച്ച പ്രതികരണമായിരുന്നു ആദ്യ നാൾ മുതൽ നേടിയത്.
അക്ഷയ് കുമാറിനെ നായകനാക്കി നീരജ് പാണ്ഡെ സംവിധാനം ചെയ്ത സ്പെഷൽ 26 എന്ന ചിത്രത്തെ ആധാരമാക്കി ഒരുക്കിയതാണ് താനാ സേർന്ത കൂട്ടം. 1987ൽ നടന്ന ഒരു യഥാർത്ഥ മോഷണ കഥയെ ദൃശ്യവൽക്കരിക്കുന്നു ചിത്രത്തിലൂടെ. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ സൂര്യ ആരാധകരും വലിയ പ്രതീക്ഷയിലായിരുന്നു. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകി പുറത്തുവന്ന ചിത്രത്തിലെ സൊടക്ക് മേലെ എന്ന ഗാനം ഈ വർഷത്തെ ഏറ്റവും വലിയ തരംഗം സൃഷ്ടിച്ച ഗാനങ്ങളിൽ ഒന്നായി മാറി. ചിത്രത്തോടൊപ്പം തന്നെ അതിമനോഹരമായ ഗാനങ്ങളും വിഷ്വൽസും ചിത്രത്തിന്റെ മേന്മ വർദ്ധിപ്പിച്ചു. കീർത്തി സുരേഷാണ് ചിത്രത്തിൽ സൂര്യയുടെ നായികയായി അഭിനയിച്ചിരിക്കുന്നത് കാർത്തിക്, രമ്യാകൃഷ്ണൻ, നന്ദ, കലൈ അരശൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ദിനേഷ് കൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരുന്നത്. താനാ സേർന്ത കൂട്ടത്തിലൂടെ കൈവരിച്ച വിജയം പുതിയ ചിത്രത്തിലൂടെ സൂര്യ നിലനിർത്തുമെന്ന് പ്രതീക്ഷിക്കാം.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.