സൂപ്പർ ഹിറ്റ് സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നായികാ താരമാണ് പ്രിയ പ്രകാശ് വാര്യർ. ഒരു അഡാർ ലവിലെ വൈറലായി മാറിയ ഗാന രംഗത്തിലൂടെ ലോകം മുഴുവൻ ശ്രദ്ധ നേടിയ ഈ നടി, പിന്നീട് ഹിന്ദി ഉൾപ്പെടെയുള്ള അന്യ ഭാഷ ചിത്രങ്ങളിൽ അഭിനയിച്ചും കയ്യടി നേടിയെടുത്തു. മലയാളം, ഹിന്ദി എന്നിവ കൂടാതെ തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ച പ്രിയ വാര്യർ അതീവ ഗ്ലാമറസായ വേഷങ്ങൾ ചെയ്‌തും യുവ പ്രേക്ഷകരെ ആകർഷിച്ചിരുന്നു. അത്കൊണ്ട് തന്നെ പ്രിയയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കും വീഡിയോകൾക്കും സോഷ്യൽ മീഡിയയിൽ വലിയ സ്വീകരണമാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ തന്റെ പുത്തൻ ചിത്രങ്ങൾ പ്രിയ പങ്ക് വെച്ചതും ശ്രദ്ധയാകർഷിക്കുകയാണ്.
ഒഴിവ് ദിനങ്ങൾ ഫി ഫി ദ്വീപിൽ ആഘോഷിക്കുന്ന പ്രിയ, അവിടെ താൻ കടലിൽ ഉല്ലസിക്കുന്ന ചിത്രങ്ങളാണ് പങ്ക് വെച്ചത്. പ്രിയ ബിക്കിനിയണിഞ്ഞ് പ്രത്യക്ഷപ്പെട്ട ഈ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മികച്ച നർത്തകി കൂടെയായ പ്രിയയുടെ ഡാൻസ് വീഡിയോകളും ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ നടൻ റംസാനൊപ്പം പ്രിയ നൃത്തം ചെയ്ത വീഡിയോ വൈറലായി മാറിയിരുന്നു. ചെക്ക്, ഇശ്ഖ് എന്ന തെലുങ്കു ചിത്രങ്ങളിൽ അഭിനയിച്ച പ്രിയ വേഷമിട്ട ബോളിവുഡ് ചിത്രമാണ് ശ്രീദേവി ബംഗ്ലാ. കന്നഡയിൽ വിഷ്ണു പ്രിയ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുള്ള ഈ നടി, ഇപ്പോൾ മലയാളത്തിൽ അഭിനയിക്കുന്നത് കൊള്ള എന്ന ചിത്രത്തിലാണ്. രജിഷ വിജയനും പ്രിയ പ്രകാശ് വാര്യരും നായിക വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിലെ നായകനായി എത്തുന്നത് വിനയ് ഫോർട്ട് ആണ്. ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് ഒരു ശക്തമായ തിരിച്ചു വരവ് നടത്താനുള്ള ഒരുക്കത്തിലാണ് പ്രിയ.
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ് എന്ന ചിത്രത്തിലെ ഏറ്റവും പുതിയ പ്രോമോ ഗാനം പുറത്ത്. ഇപ്പോഴത്തെ ട്രെൻഡിനൊപ്പം നിൽക്കുന്ന…
സൂപ്പർ ഹിറ്റ് 'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ 'ആലപ്പുഴ ജിംഖാന'യ്ക്ക് മേൽ സിനിമാപ്രേമികൾ…
This website uses cookies.