മലയാള സിനിമയിലെ സിനിമാ താരങ്ങളിൽ ഒരാളായ രജിത് മേനോൻ ഇന്ന് വിവാഹിതനായി. മലയാളത്തിലെ പ്രമുഖ സിനിമാ താരങ്ങൾ പങ്കെടുത്ത വർണ്ണാഭമായ ചടങ്ങിൽ ആയിരുന്നു രജിത് മേനോൻ വിവാഹിതനായത്. വിനീത് കുമാർ, സരയു, ശാലിൻ സോയ തുടങ്ങി ഒട്ടേറെ പ്രമുഖർ രജിത്തിന്റെ കല്യാണ ചടങ്ങിൽ പങ്കെടുത്തു. പ്രശസ്ത സംവിധായകൻ കമൽ ഒരുക്കിയ ഗോൾ എന്ന ചിത്രത്തിലെ നായകൻ ആയാണ് രജിത് മേനോൻ മലയാള സിനിമയിൽ അരങ്ങേറിയത്. ആ ചിത്രത്തിലെ മികച്ച പ്രകടനം അദ്ദേഹത്തിനു ഒരുപാട് ആരാധകരെ നേടിക്കൊടുത്തു. പിന്നീട് ഒരുപിടി മികച്ച മലയാള ചിത്രങ്ങളിൽ ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങൾ ചെയ്ത രജിത് ഇപ്പോഴും സിനിമയിൽ സജീവമാണ്.
ഐ വി ശശി, ജോഷി, കമൽ, ടി കെ രാജീവ് കുമാർ, രാജസേനൻ തുടങ്ങി ഒട്ടേറെ പരിചയ സമ്പന്നരായ സംവിധായകരുടെ ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ ചെയ്യാൻ സാധിച്ച യുവ നടൻ ആണ് രജിത്. നാല് വർഷം മുൻപ് വിക്രമൻ ഒരുക്കിയ നിനൈത്തതു യാരോ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു രജിത്. അതിനു ശേഷം തെലുങ്കിലും അരങ്ങേറ്റം കുറിച്ച രജിത്തിന്റേതായി ഒരു ഒരു ഹിന്ദി ചിത്രവും പുറത്തു വന്നിരുന്നു. ഡോക്ടർ ലവ്, സെവൻസ്, ജനകൻ, വെള്ളത്തൂവൽ, ഇന്നാണ് ആ കല്യാണം, ചാപ്‌റ്റേഴ്‌സ്, റോസ് ഗിറ്റാറിനാൽ, അപ് ആൻഡ് ഡൌൺ മുകളിലൊരാളുണ്ട്, ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ് , ഹോട്ടൽ ബ്യൂട്ടിഫുൾ , എന്നിവയാണ് രജിത്തിന്റെ പ്രധാന ചിത്രങ്ങൾ. മെക്കാനിക്കൽ എങ്ങേറിനീറിങ് ബിരുദധാരിയും എംബിഎ ക്കാരനുമാണ് രജിത് മേനോൻ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.