ദളപതി വിജയ്, മാസ്റ്റർ ഡയറക്ടർ എ ആർ മുരുഗദോസും ആയി വീണ്ടും ഒന്നിക്കുകയാണ് ഒരു ചിത്രത്തിന് വേണ്ടി എന്ന് ഏവർക്കും അറിയാവുന്ന കാര്യം ആണ്. ഇവർ ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് അധികം വൈകാതെ ആരംഭിക്കാൻ പോവുകയാണ്. ഈ വർഷം ദീപാവലി റിലീസ് ആയി വിജയ്- എ ആർ മുരുഗദോസ് ചിത്രം തിയേറ്ററിൽ എത്തുമെന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ പറയുന്നത്.
എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ ചിത്രത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ തരംഗം ആവുകയാണ്. ചിത്രത്തിന്റെ പോസ്റ്ററുകൾ തയ്യാറാക്കുന്നതിന് വേണ്ടിയുള്ള ഫോട്ടോഷൂട്ട് കഴിഞ്ഞ ദിവസം നടന്നു. അവിടെ നിന്ന് ആരോ മൊബൈലിൽ പകർത്തിയ വിഡിയോയും ചില ഫോട്ടോകളുമാണ് സോഷ്യൽ മീഡിയയിൽ കത്തി പടരുന്നത്. വിജയ്‌യുടെ സ്റ്റൈലിഷ് ലുക്ക് ആണ് ഈ തരംഗമാകുന്ന ഫോട്ടോകളിലും വിഡിയോയിലുമെല്ലാം കാണാൻ കഴിയുന്നത്.
എ ആർ മുരുഗദോസ്- വിജയ് ടീം ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം ആയിരിക്കും ഇത്. ഇതൊരു ക്ലാസ് ആൻഡ് മാസ്സ് ചിത്രം ആയിരിക്കുമെന്നും , വിജയ് എന്ന താരത്തോടൊപ്പം തന്നെ വിജയ് എന്ന നടനെയും ഉപയോഗിക്കുന്ന ചിത്രമായി മാറും ഇതെന്നാണ് അണിയറയിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഇതിനു മുൻപ് തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങൾ ആണ് ഈ കൂട്ടുകെട്ടിൽ പുറത്തു വന്നിട്ടുള്ളതു.
നൂറു കോടി ക്ലബ്ബിൽ കയറിയ ഈ രണ്ടു ചിത്രങ്ങളും വിജയ്‍യുടെയും മുരുഗദോസിന്റെയും കരിയറിലെ പൊൻതൂവലുകൾ ആയാണ് പരിഗണിക്കപ്പെടുന്നത്. അത്രമാത്രം ജനപ്രിയത ആണ് ഈ ചിത്രങ്ങൾക്ക് ലഭിച്ചത്. ഏതായാലും ഇരുനൂറു കോടി ക്ലബ്ബിൽ കയറിയ ആറ്റ്ലീ ചിത്രം മെർസലിന് ശേഷം വിജയ് അഭിനയിക്കുന്ന ചിത്രം എന്ന നിലയിലും ഈ വരാൻ പോകുന്ന മുരുഗദോസ് ചിത്രം പ്രതീക്ഷ പകരുന്നു.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.