ദളപതി വിജയ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ വാരിസ് ഈ കഴിഞ്ഞ പൊങ്കൽ സമയത്താണ് റിലീസ് ചെയ്തത്. ഒരു മാസ്സ് ഫാമിലി എന്റർടൈനറായി വംശി ഒരുക്കിയ ഈ ചിത്രം സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നേടിയതെങ്കിലും, ബോക്സ് ഓഫീസിൽ മികച്ച വിജയമാണ് നേടിയത്. ആദ്യ ആഴ്ചയിൽ തന്നെ ഏകദേശം ഇരുനൂറ് കോടിക്ക് മുകളിൽ ആഗോള കളക്ഷനാണ് ഈ ചിത്രം നേടിയെടുത്തത്. ഈ നേട്ടം കൊയ്യുന്ന തുടർച്ചയായ ആറാമത്തെ വിജയ് ചിത്രമായിരുന്നു വാരിസ്. ഏതായാലും ഇപ്പോൾ ഈ ചിത്രത്തിന്റെ വിജയാഘോഷത്തിൻറെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. വളരെ ചെറിയ രീതിയിൽ നടന്ന ചടങ്ങിൽ ദളപതി വിജയ്‌ക്കൊപ്പം കേക്ക് മുറിച്ചാണ് സംവിധായകൻ വംശി ഉൾപ്പെടെയുള്ളവർ ഈ വിജയം ആഘോഷിച്ചത്. ഇപ്പോൾ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രം ദളപതി 67 ലെ ലുക്കിലാണ് ദളപതി വിജയ് ഈ ആഘോഷത്തിൽ പങ്കെടുത്തത്.
ഈ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ ഇവിടെ കാണാം. തെലുങ്കിലെ തന്നെ വമ്പൻ നിർമ്മാതാക്കളിൽ ഒരാളായ ദിൽ രാജു നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ രശ്‌മിക മന്ദാനയാണ് നായികാ വേഷം ചെയ്തിരിക്കുന്നത്. ഇവരെ കൂടാതെ ശരത് കുമാർ, പ്രകാശ് രാജ്, യോഗി ബാബു, ജയസുധ, ശ്രീകാന്ത്, ശ്യാം എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചിരിക്കുന്നത് കാർത്തിക് പളനിയും എഡിറ്റ് ചെയ്തിരിക്കുന്നത് പ്രവീൺ കെ എല്ലുമാണ്. എസ് തമൻ സംഗീതമൊരുക്കിയ ഈ ചിത്രത്തിന്റെ തെലുങ്ക് പതിപ്പും റിലീസ് ചെയ്തിട്ടുണ്ട്. വാരസുടു എന്ന പേരിലാണ് ഈ തെലുങ്ക് പതിപ്പ് എത്തിയിരിക്കുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.