മലയാളത്തിന്റെ പ്രിയ നായികമാരിലൊരാളായ നസ്രിയ നസിം ആദ്യമായി അഭിനയിക്കുന്ന തെലുങ്കു ചിത്രമാണ് അന്റെ സുന്ദരനിക്കി. തെലുങ്ക് സൂപ്പര്‍ താരം നാനി നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്നലെയാണ് റിലീസ് ചെയ്തത്. ഒരു റൊമാന്റിക് കോമഡി ചിത്രമായി ഒരുക്കിയിരിക്കുന്ന അന്റെ സുന്ദരനിക്കി ഒരിടവേളക്ക് ശേഷം നസ്രിയ ചെയ്യുന്ന ചിത്രം കൂടിയാണ്. ഇതിനു വേണ്ടി തെലുങ്കിൽ സ്വയം ഡബ്ബ് ചെയ്യുന്ന തന്റെ രസകരമായ വീഡിയോ നസ്രിയ പങ്കു വെച്ചിരുന്നു. ഇപ്പോഴിതാ, ഇതിന്റെ പ്രൊമോഷന് വേണ്ടി നടത്തിയ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഈ നായികാ താരം പങ്കുവെച്ചിരിക്കുകയാണ്. ഗ്ലാമർ ലുക്കിൽ തിളങ്ങുന്ന നസ്രിയയുടെ ഈ പുതിയ ചിത്രങ്ങളിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നീരജ കൊന സ്റ്റൈൽ ചെയ്ത വസ്ത്രങ്ങൾ അണിഞ്ഞെത്തിയിരിക്കുന്ന നസ്രിയയുടെ കിടിലൻ ചിത്രങ്ങൾ പകർത്തിയത് അഡ്രിൻ സെക്യുഐറാ ആണ്. സാക്ഷ ആൻഡ് കിന്നി ഒരുക്കിയ വസ്ത്രങ്ങളും സുഹാനി പിറ്റിയുടെ ആഭരണങ്ങളുമാണ് നസ്‌റിയ അണിഞ്ഞിരിക്കുന്നത്.
മൈത്രി മൂവി മേക്കേഴ്സ് നിർമ്മിച്ചിരിക്കുന്ന അന്റെ സുന്ദരനിക്കിയുടെ രചന നിർവഹിച്ചിരിക്കുന്നതും ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും വിവേക് ആത്രേയയാണ്. നാദിയ മൊയ്തു, ഹർഷ വർദ്ധന, സുഹാസ്, രാഹുൽ രാമകൃഷ്ണ, നരേഷ്, ശ്രീകാന്ത് അയ്യങ്കാർ, രോഹിണി, എൻ അളഗൻ പെരുമാൾ, അരുണ ഭിക്ഷു, തൻവി റാം, വിന്നി, ഹാരിക, നോമിന എന്നിവരുമഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് വിവേക് സാഗറാണ്. ലീല തോമസ് എന്ന കഥാപാത്രമായി ഇതിൽ നസ്രിയ എത്തുമ്പോൾ, കസ്തുരി പൂർണ്ണ വെങ്കട് ശേഷ സായി പാവന രാമ സുന്ദര പ്രസാദ് എന്ന കഥാപാത്രമായാണ് നാനി അഭിനയിച്ചിരിക്കുന്നത്. ജൂൺ പത്തിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ടീസറും ട്രെയ്ലറും സോഷ്യൽ മീഡയയിൽ സൂപ്പർ ഹിറ്റാണ്. ഏതായാലും ഇതിന്റെ പ്രൊമോഷന് വേണ്ടി എടുത്ത പുതിയ ചിത്രങ്ങൾ പങ്കു വെച്ച നസ്രിയയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, ശ്രിന്ദ, പ്രയാഗ മാർട്ടിൻ, അഹാന കൃഷ്ണ, ദുൽഖർ സൽമാൻ, അനുപമ പരമേശ്വരൻ, പൂർണ്ണിമ ഇന്ദ്രജിത്, ശാലിനി പാണ്ഡേ, അന്നാ ബെൻ എന്നിവർ കമന്റുകളുമായി എത്തിയിട്ടുണ്ട്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.