[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മെഗാസ്റ്റാറിന്റെ ത്രില്ലർ ചിത്രം പ്രഖ്യാപിച്ചു

മെഗാസ്റ്റാർ മമ്മൂട്ടി നായകനാവുന്ന പുതിയൊരു ചിത്രത്തിൻ്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം വന്നിരിക്കുകയാണ്. ഡിനോ ഡെന്നിസ് സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം നിർമ്മിക്കുന്നത് തീയേറ്റർ ഓഫ് ഡ്രീംസ് എന്ന പുതിയ നിർമ്മാണ കമ്പനിയാണ്. പ്രശസ്ത നിർമ്മതാവും പ്രൊഡക്ഷൻ കൺട്രോളറു മായ ബാദുഷ തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഈ വിവരം പങ്കു വെക്കുകയായിരുന്നു. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇപ്രകാരം,“നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്നു. ത്രില്ലർ ശ്രേണിയിലുള്ള ഈ ബിഗ്‌ ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത് തീയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസും ജിനു വി എബ്രഹാമും ചേർന്നാണ്. നിമിഷ് രവിയാണ് ഛായാഗ്രഹണം, ബാദുഷ പ്രൊജക്ട് ഡിസൈനർ പൃഥ്വിരാജ് ചിത്രം കാപ്പ ടൊവിനൊ തോമസ് നായകനാകുന്ന അന്ന്വേഷിപ്പിൻ കണ്ടെത്തുo എന്നീ ചിത്രങ്ങൾക്കുശേഷഠ തീയറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ഇത് പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകനാണ് സംവിധായകൻ ഡിനൊ ഡെന്നീസ്”.

ആദം ജോൺ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള ജിനു എബ്രഹാം, മാസ്റ്റേഴ്സ്, ലണ്ടൻ ഡ്രീംസ് തുടങ്ങി ഒരുപിടി ചിത്രങ്ങൾ രചിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായ കടുവ എന്ന ഷാജി കൈലാസ് ചിത്രം രചിച്ചതും ജിനു ഏബ്രഹാമാണ്. ജൂൺ മുപ്പതിനാണ് കടുവ റിലീസ് ചെയ്യുന്നത്. നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്ക് എന്ന സിനിമയിലാണ് ഇപ്പൊൾ മമ്മൂട്ടി അഭിനയിക്കുന്നത്. അതിനു ശേഷം ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ചിത്രമാകും അദ്ദേഹം ചെയ്യുക എന്നാണ് സൂചന. ഇത് കൂടാതെ പ്രശസ്ത ഛായാഗ്രാഹകൻ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിലും മമ്മൂട്ടിയാണ് നായകനെന്നും വാർത്തകൾ വരുന്നുണ്ട്.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

20 hours ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.